LiveTV

Live

Kerala

അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ സ്റ്റെന്റ് വിതരണം നിര്‍ത്തിവെയ്ക്കും

കുടിശ്ശിക നല്കാത്തതിനെ തുടര്‍ന്നാണ് വിതരണക്കാരുടെ തീരുമാനം. ജൂലൈ 20 മുതല്‍ സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളിലും സ്റ്റെന്റ് വിതരണം നിര്‍ത്തി വയ്ക്കാനാണ് വിതരണക്കാരുടെ സംഘടനയുടെ തീരുമാനം 

അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ സ്റ്റെന്റ് വിതരണം നിര്‍ത്തിവെയ്ക്കും

സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ സ്റ്റെന്റ് വിതരണം നിര്‍ത്തിവെയ്ക്കും. കുടിശ്ശിക നല്കാത്തതിനെ തുടര്‍ന്നാണ് വിതരണക്കാരുടെ തീരുമാനം. ജൂലൈ 20 മുതല്‍ സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളിലും സ്റ്റെന്റ് വിതരണം നിര്‍ത്തി വയ്ക്കാനാണ് വിതരണക്കാരുടെ സംഘടനയുടെ തീരുമാനം. ഇതിനൊപ്പം പാലക്കാട്,എറണാകുളം ജനറല്‍ ആശുപത്രികളിലും വിതരണം നിര്‍ത്തും . നിരവധി തവണ ആവശ്യപ്പെട്ടിട്ടും കുടിശ്ശിക നല്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. സ്റ്റെന്റ് വിതരണക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ തുക നല്കാനുള്ളത് തിരുവനന്തപുരം മെഡിക്കല്‍ കോളേജാണ്. 20 കോടി 93 ലക്ഷം രൂപയാണ് തിരുവനന്തപുരം നല്‍കേണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് 13 കോടിയും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരു കോടി 65 ലക്ഷം രൂപയും എറണാകുളം ജനറല്‍ ആശുപത്രി എട്ട് കോടി 20 ലക്ഷം രൂപയും കോട്ടയം മെഡിക്കല്‍ കോളേജ് എട്ട് കോടി അറുപത്തി ആറ് ലക്ഷം രൂപയും വിതരണക്കാര്‍ക്ക് നല്കാനുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്റ്റെന്റ് വിതരണം നിര്‍ത്തിയതോടെ കാത്ത് ലാബ് ദിവസങ്ങളോളം അടച്ചിട്ടിരുന്നു.

പിന്നീട് കുടിശ്ശികയില്‍ നാല് കോടി രൂപ വിതരണക്കാര്‍ക്ക് നല്കി. മറ്റ് മെഡിക്കല്‍ കോളേജുകളിലും വിതരണം നിര്‍ത്തുമെന്ന് കാണിച്ച് ഈ മാസം ആദ്യം വിതരണക്കാര്‍ കത്ത് നല്‍കിയിരുന്നു. അതിന് ശേഷവും യാതൊരു പ്രതികരണവും ഇല്ലാത്ത സാഹചര്യത്തിലാണ് 20ാം തിയതി മുതല്‍ വിതരണം നിര്‍ത്തുന്നത്.