LiveTV

Live

Kerala

കാമ്പസുകളിലെ എസ്.എഫ്.ഐ ക്രിമിനലിസത്തിനെതിരെ സാംസ്‌കാരിക, സാമൂഹിക പ്രവർത്തകർ

സ്വന്തം സഹപ്രവര്‍ത്തകരെ പോലും കുത്തിക്കൊല്ലാന്‍ ശ്രമിക്കുന്ന വിധം ഹിംസയുടെ മൂര്‍ദ്ധന്യതയിലേക്ക് എസ്.എഫ്.ഐയുടെ ക്യാമ്പസ് സമഗ്രാധിപത്യം എത്തിയിരിക്കുകയാണ്

കാമ്പസുകളിലെ എസ്.എഫ്.ഐ ക്രിമിനലിസത്തിനെതിരെ സാംസ്‌കാരിക, സാമൂഹിക പ്രവർത്തകർ

കാമ്പസുകളിലെ എസ്.എഫ്.ഐ നടപ്പിലാക്കുന്ന ജനാധിപത്യ വിരുദ്ധ ക്രിമിനലിസത്തില്‍ നിന്നും കലാലയങ്ങളെ മോചിപ്പിക്കുവാന്‍ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖര്‍. ഈ ആവശ്യം മുന്‍നിര്‍ത്തി കെ.മുരളീധരന്‍ എം.പി, കെ.സച്ചിദാനന്ദന്‍, സി.പി ജോണ്‍, എം.ടി അന്‍സാരി, കെ.കെ ബാബുരാജ്, ടി.ടി ശ്രീകുമാര്‍, മുഹ്സിന്‍ പരാരി,രേഖാ രാജ്, ജെ.ദേവിക, ഡോ.എ.കെ വാസു, ശ്രീജ നെയ്യാറ്റിന്‍കര, ഷംസീര്‍ ഇബ്രാഹിം, സ്വാലിഹ് കോട്ടപ്പള്ളി, ഫാസില്‍ ആലുക്കല്‍, ഉമ്മുല്‍ ഫായിസ എന്നിവര്‍ ചേര്‍ന്ന് പ്രസ്താവനയില്‍ ഒപ്പു വച്ചു.

കാമ്പസുകളിലെ എസ്.എഫ്.ഐ ക്രിമിനലിസത്തിനെതിരെ സാംസ്‌കാരിക, സാമൂഹിക പ്രവർത്തകർ

സ്വന്തം സഹപ്രവര്‍ത്തകരെ പോലും കുത്തിക്കൊല്ലാന്‍ ശ്രമിക്കുന്ന വിധം ഹിംസയുടെ മൂര്‍ദ്ധന്യതയിലേക്ക് എസ്.എഫ്.ഐയുടെ ക്യാമ്പസ് സമഗ്രാധിപത്യം എത്തിയിരിക്കുകയാണ്. ക്യാമ്പസുകളെ ഏകാധിപത്യ ശക്തികളില്‍ നിന്നും മോചിപ്പിച്ച് ജനാധിപത്യവത്ക്കരിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.