LiveTV

Live

Kerala

വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

18,19,20 തീയതികളില്‍ ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്പെടും. അതിതീവ്ര മഴയുണ്ടാകുമെന്ന പ്രവചനത്തെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ 18 മുതല്‍ 20വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ 20 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ പെയ്യാനിടയുണ്ട്.

19ന് വയനാട്, കണ്ണൂര്‍ ജില്ലകളിലും 20ന് എറണാകുളം, തൃശൂര്‍ ജില്ലകളിലും കൂടി റെഡ് അലര്‍ട്ടുണ്ട്. കോട്ടയം, കോഴിക്കോട് ജില്ലകളില്‍ തീവ്രമഴ പ്രവചിക്കുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നിരിക്കാന്‍ നിര്‍ദേശം നല്‍കി.