LiveTV

Live

Kerala

സാജന്റെ ആത്മഹത്യ കണ്‍വെന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിലെ മനോവിഷമം കാരണമെന്ന് ഡി.വൈ.എസ്.പി

മറ്റുള്ള പ്രചരണങ്ങള്‍ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കൃഷ്ണദാസ് പറഞ്ഞു

സാജന്റെ ആത്മഹത്യ കണ്‍വെന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിലെ മനോവിഷമം കാരണമെന്ന് ഡി.വൈ.എസ്.പി

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ സി.പി.എം നിലപാട് തളളി അന്വേഷണ സംഘം. കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി വൈകിയതിലെ മനോവിഷമം മൂലമാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്ന് ഡി.വൈ.എസ്.പി, വി.എ കൃഷ്ണദാസ് പറഞ്ഞു. മറിച്ചുളള പ്രചാരണങ്ങള്‍ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളല്ല, അന്വേഷണം അട്ടിമറിക്കാന്‍ സി.പി.എമ്മും സര്‍ക്കാറും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

കുടുംബ പ്രശ്നങ്ങളാണ് സാജന്റെ ആത്മഹത്യക്ക് കാരണമെന്ന് കഴിഞ്ഞ ദിവസം സി.പി.എം മുഖപത്രം വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പൂര്‍ണമായി തളളിക്കളയുകയാണ്. കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി ലഭിക്കാത്തതിലുളള മനോവിഷമമാണ് സാജന്റെ ആത്മഹത്യക്ക് കാരണമെന്ന് അന്വേഷണ സംഘത്തലവന്‍ ഡി.വൈ.എസ്.പി, വി.എ കൃഷ്ണദാസ് പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ നഗരസഭാ അധിക‍ൃതരെ പ്രതിചേര്‍ക്കാന്‍ തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ലന്നും ഡി.വൈ.എസ്.പി പറഞ്ഞു. ഇതിനിടെ പോലീസ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും സംഭവത്തില്‍ കണ്ണൂര്‍ ഡി.വൈ.എസ്.പി സമാന്തര അന്വേഷണം നടത്തുന്നുവെന്നും ആരോപിച്ച് കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്.