LiveTV

Live

Kerala

സി.ഒ.ടി നസീര്‍ വധശ്രമക്കേസ്; അന്വേഷണം അനിശ്ചിതത്വത്തില്‍

അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നസീര്‍ ഇന്ന് കോടതിയില്‍ ഹരജി നല്‍കും

 സി.ഒ.ടി നസീര്‍ വധശ്രമക്കേസ്; അന്വേഷണം അനിശ്ചിതത്വത്തില്‍

സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം അനിശ്ചിതത്വത്തില്‍. അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐക്ക് പിന്നാലെ എസ്.ഐക്കും സ്ഥലം മാറ്റം. തെളിവുകള്‍ എ.എന്‍ ഷംസീറിലേക്ക് നീണ്ടതോടെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് സി.ഒ.ടി നസീര്‍ ആരോപിച്ചു. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നസീര്‍ ഇന്ന് കോടതിയില്‍ ഹരജി നല്‍കും.

സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ അന്വേക്ഷണം പൂര്‍ത്തിയാകും വരെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ കെ.വി വിശ്വംഭരനെ കഴിഞ്ഞ ദിവസം കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നാലെ അന്വേഷണ സംഘത്തിലെ എസ്.ഐ പി.എസ് ഹരീഷിനും സ്ഥലം മാറ്റമായി. ഇന്നോ നാളെയോ ഹരീഷ് പേരാമ്പ്ര സ്റ്റേഷനിലേക്ക് മാറും. വിശ്വംഭരന് പകരം പുതിയ സി.ഐ ചുമതലയേറ്റങ്കിലും അന്വേഷണം അനിശ്ചിതത്വത്തിലാണ്. ഗൂഢാലോചന നടന്നതായി പ്രതികള്‍ മൊഴി നല്‍കിയ ഇന്നോവ കാര്‍ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. എ.എന്‍ ഷംസീറിന്റെ സഹോദരന്റെ ഉടമസ്ഥതയിലുളള വാഹനമാണിത്. കേസില്‍ ഷംസീറിന്റെ മൊഴിയെടുക്കുന്നതും നീളുകയാണ്.തെളിവുകള്‍ ഷംസീറിലേക്ക് തിരിഞ്ഞതോടെ അന്വേക്ഷണം അട്ടിമറിക്കപ്പെടുകയാണന്ന് സി.ഒ.ടി നസീര്‍ ആരോപിക്കുന്നു.ഈ സാഹചര്യത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നസീര്‍ ഇന്ന് തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കും. അതിനിടെ ഇന്നലെ നസീറില്‍ നിന്ന് തലശേരി സി.ഐ കെ.സനല്‍ കുമാര്‍ വീണ്ടും മൊഴിയെടുത്തു. ഇത് നാലാം തവണയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് സി.ഒ.ടി നസീറില്‍ നിന്നും പൊലീസ് മൊഴിയെടുക്കുന്നത്.

Also read: സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ഷംസീര്‍ എം.എല്‍.എയുടെ മൊഴിയെടുക്കും

Also read: സി.ഒ.ടി നസീർ വധശ്രമ കേസിലെ മുഖ്യപ്രതികൾ കീഴടങ്ങി

Also read: സി.ഒ.ടി നസീര്‍ വധശ്രമം: വിശദീകരണവുമായി എ.എന്‍ ഷംസീര്‍