LiveTV

Live

Kerala

ശബരിമലയിലെ വിവരങ്ങള്‍ പൊലീസ് ആര്‍.എസ്.എസിന് ചോര്‍ത്തി നല്‍കി; രൂക്ഷവിമര്‍ശവുമായി മുഖ്യമന്ത്രി

സ്ത്രീകള്‍ പത്തനംതിട്ട ജില്ല കടക്കുന്നതിന് മുമ്പ് തന്നെ വിവരം ആര്‍.എസ്.എസ് നേതാക്കള്‍ അറിഞ്ഞുവെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു 

 ശബരിമലയിലെ വിവരങ്ങള്‍ പൊലീസ് ആര്‍.എസ്.എസിന് ചോര്‍ത്തി നല്‍കി; രൂക്ഷവിമര്‍ശവുമായി മുഖ്യമന്ത്രി

ക്രമസമാധാനം വിലയിരുത്താന്‍ വിളിച്ച യോഗത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ വിവരങ്ങള്‍ പൊലീസ് ആര്‍.എസ്.എസിന് ചോര്‍ത്തി നല്‍കിയെന്നും സ്ത്രീകള്‍ പത്തനംതിട്ട ജില്ല കടക്കുന്നതിന് മുമ്പ് തന്നെ വിവരം ആര്‍.എസ്.എസ് നേതാക്കള്‍ അറിഞ്ഞുവെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെയുള്ളവര്‍ എങ്ങനെ ക്രമസമാധാനം നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെ കരി തേച്ചുകാണിക്കാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

പൊലീസിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. പൊലീസിന്‍റെ കാര്യക്ഷമതയെ പ്രശംസിച്ച മുഖ്യമന്ത്രി പക്ഷേ വിമര്‍ശനങ്ങളും തൊടുത്തുവിട്ടു. ശബരിമലയും നെടുങ്കണ്ടം കസ്റ്റഡി കൊലപാതകവുമാണ് മുഖ്യമന്ത്രി വിമര്‍ശിക്കാന്‍ ഉപയോഗിച്ചത്.

ശബരിമലയില്‍ പൊലീസ് നടപടികളെ കുറിച്ച് മുന്‍കൂട്ടി ആര്‍എസ്എസിന് ചില ഉദ്യോഗസ്ഥര്‍ വിവരം നല്‍കി എന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരത്തില്‍ എങ്ങനെ ക്രമസമാധാന പാലനം നടത്തുമെന്നും ചോദിച്ചു. ദര്‍ശന ത്തിനെത്തുന്നവര്‍ പത്തനംതിട്ട ജില്ല കയറും മുമ്പേ മതഭ്രാന്തന്‍മാര്‍ക്ക് വിവരം ലഭിക്കുന്നുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം ശബരിമല ഡ്യൂട്ടിയില്‍ നിന്ന് മാറി നിന്നു. സ്ത്രീകള്‍ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ നാറാണത്ത് ഭ്രാന്തന്‍റെ അവസ്ഥയായിരുന്നു പൊലീസുകാര്‍ക്കെന്നും അദ്ദേഹം പറഞ്ഞു.