LiveTV

Live

Kerala

യൂണി. കോളജ് അക്രമം; മൂന്നു പേരുടെ നിയമന ശിപാര്‍ശ പി.എസ്.സി മരവിപ്പിച്ചു

ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു.

യൂണി. കോളജ് അക്രമം; മൂന്നു പേരുടെ നിയമന ശിപാര്‍ശ പി.എസ്.സി മരവിപ്പിച്ചു

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട യൂനിവേഴ്‌സിറ്റി കോളജ് അക്രമത്തിലെ പ്രതികളുടെ അഡൈ്വസ് മെമ്മോ പി.എസ്.സി റദ്ദാക്കി. മൂന്നും പേരും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് സംബന്ധിച്ച് ആഭ്യന്തര വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കാനും ഇന്ന് ചേര്‍ന്ന പി.എസ്.സി ബോര്‍ഡ് യോഗം തീരുമാനിച്ചു. പൊലീസ് റാങ്ക് ലിസ്റ്റിലെ തുടര്‍നടപടികള്‍ അന്തിമ ഉത്തരവിന് ശേഷം മതിയെന്ന് കേരള അഡ്മിനിസ്‌ട്രേീറ്റീവ് ട്രൈബ്യൂണില്‍.

യൂണി. കോളജ് അക്രമം; മൂന്നു പേരുടെ നിയമന ശിപാര്‍ശ പി.എസ്.സി മരവിപ്പിച്ചു

കെ.എ.പി നാലാം ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ യൂനിവേഴ്‌സിറ്റി അക്രമക്കേസിലെ പ്രതികള്‍ ആദ്യമെത്തിയ വിഷയം ഇന്ന് ചേര്‍ന്ന പി.എസ്.സി യോഗം വിശദമായി ചര്‍ച്ച ചെയ്ത്. പരീക്ഷാ കേന്ദ്രം തിരുവനന്തപുരത്ത് അനുവദിച്ചതില്‍ ക്രമക്കേടില്ലെന്നാണ് പി.എസ്.സി വിലയിരുത്തല്‍. മൂന്നുപേരും തിരുവനന്തപുരമാണ് ആവശ്യപ്പെട്ടത്.

മൂന്നു വ്യത്യസ്ത കേന്ദ്രങ്ങളിലാണ് പരീക്ഷ എഴുതിയത്. കെ.എ.പി നാലാം ബറ്റാലിയന് അപേക്ഷിച്ച 2989 പേര്‍ തിരുവനന്തപുരത്ത് പരീക്ഷ എഴുതിയിട്ടുണ്ട്. എന്നാല്‍ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് യൂനിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ കണ്ടെത്തയതുള്‍പ്പെടെ പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന രീതിയിലേക്ക് സംഭവം വളര്‍ന്ന സാഹചര്യത്തിലാണ് മൂന്നുപേരുടെയും അഡൈ്വസ് മരവിപ്പിക്കാനും അന്വേഷണം നടത്താനും തീരുമാനിച്ചത്.

Also read: യൂണി. കോളജ് സംഘര്‍ഷം; പ്രതികളെത്തിയത് കൊല്ലാനുള്ള ഉദ്ദേശ്യത്തിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

Also read: യൂണി. കോളജ് അക്രമത്തിലെ പ്രതികള്‍ ക്രമക്കേട് നടത്തിയോ എന്ന് പി.എസ്.സി പരിശോധിക്കും

ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശിവരഞ്ജിത്തിന് വെയ്‌റ്റേജ് മാര്‍ക്ക് നല്‍കിയത് ഇന്‍ര്‍കോളജ് ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിലെ വിജയത്തിനാണ്. ഇതിന് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലുണ്ട്. ഇത് വ്യാജമാണോ എന്നുതള്‍പ്പെടെ പരിശോധിക്കും.

ഇതിനിടെ കെ.എ.പി അഞ്ചും മൂന്നും ഒഴികെയുള്ള ബറ്റാലിയനുകളിലെ നിയമന നടപടകളില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇടപെട്ടു. ശാരീരികക്ഷമതാപരീക്ഷ ക്രമേക്കേട് ചോദ്യം ചെയ്ത ഹരജിയിലാണ് നടപടി. ട്രൈബ്യൂണിലിന്റെ അന്തിമ ഉത്തരവിന് ശേഷമേ നിയമന നടപടി ആകാവൂ എന്നാണ് ഇന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.