LiveTV

Live

Kerala

യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം: മുഖ്യപ്രതികള്‍ കസ്റ്റഡിയില്‍ 

ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമുമാണ് പിടിയിലായത്. കേസില്‍ ഇതുവരെ ആറ് പേര്‍ പിടിയിലായി. അഖിലിനെ ആക്രമിച്ചതായി ചോദ്യംചെയ്യലില്‍ ശിവരഞ്ജിത്തും നസീമും പൊലീസിനോട് സമ്മതിച്ചു.

 യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം: മുഖ്യപ്രതികള്‍ കസ്റ്റഡിയില്‍ 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തില്‍ മുഖ്യപ്രതികള്‍ കസ്റ്റഡിയില്‍. ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമുമാണ് പിടിയിലായത്. കേസില്‍ ഇതുവരെ ആറ് പേര്‍ പിടിയിലായി.

തിരുവനന്തപുരം ജില്ല വിടാന്‍ ശ്രമിക്കുന്നതിനിടെ കേശവദാസപുരത്ത് വെച്ചാണ് ശിവരഞ്ജിത്തും നസീമും പിടിയിലായത്. അഖിലിനെ ആക്രമിച്ചതായി ചോദ്യംചെയ്യലില്‍ ശിവരഞ്ജിത്തും നസീമും പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ അഖിലിനെ കുത്തിയെന്ന് ഇവര്‍ പറഞ്ഞില്ല. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ആക്രമണമുണ്ടായതെന്നും ഇവര്‍ പറഞ്ഞു. പിടിയിലായ പ്രതികളെ കന്റോൺമെന്റ് സി.ഐയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.

ഇന്നലെ ശിവരഞ്ജിത്ത്, നസിം ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും യൂണിവേഴ്‌സിറ്റി പരീക്ഷാ പേപ്പറുകള്‍ പിടിച്ചെടുത്തു. ഇതിനിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമവും നടന്നു. ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ ആയുധവുമായെത്തിയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്.

Also read: യൂണിവേഴ്‌സിറ്റി വധശ്രമം: പ്രതികളുടെ വീടുകളില്‍ പൊലീസിന്റെ റെയ്ഡ്

Also read: യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം; ഒന്നും രണ്ടും പ്രതികൾ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടതിനെക്കുറിച്ചും അന്വേഷണം