LiveTV

Live

Kerala

അഭയ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

അഭയ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. ഇരുവരുടെയും വിടുതല്‍ ഹര്‍ജി കോടതി തള്ളി. തെളിവില്ലാത്തതിനാല്‍ വിട്ടയക്കണമെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. മറ്റു പ്രതികളെ ഒഴിവാക്കിയ കാര്യം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.