LiveTV

Live

Kerala

യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ കൂടുതല്‍ ക്രൂരതകള്‍ പുറത്ത്

കോളജില്‍ എസ്.എഫ്.ഐ നടത്തിയ അക്രമങ്ങളുടെയും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അനുഭവങ്ങള്‍ മുന്‍ വിദ്യാര്‍ഥികളും വിദ്യാര്‍ഥി സംഘടനാ നേതാക്കളും സ്പെഷ്യല്‍ എഡിഷനില്‍ പങ്കുവെച്ചു.

യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ കൂടുതല്‍ ക്രൂരതകള്‍ പുറത്ത്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ കൂടുതല്‍ ക്രൂരതകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോളജില്‍ എസ്.എഫ്.ഐ നടത്തിയ അക്രമങ്ങളുടെയും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അനുഭവങ്ങള്‍ മുന്‍ വിദ്യാര്‍ഥികളും വിദ്യാര്‍ഥി സംഘടനാ നേതാക്കളും കഴിഞ്ഞ ദിവസത്തെ മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍ പങ്കുവെച്ചു.

യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐയുടെ യൂണിയന്‍ റൌണ്ട്സും ഇടിമുറിയുമുണ്ടെന്ന് നേരത്തെ കോളജില്‍ അതിക്രമം നേരിട്ട് ആത്മഹത്യക്ക് ശ്രമിച്ച നിഖില പറഞ്ഞു. പ്രിന്‍സിപ്പലും അധ്യാപകരും ഇതിന് വഴങ്ങുന്ന സ്ഥിതിവിശേഷമാണെന്നും നിഖില പറയുന്നു. എസ്.എഫ്.ഐക്ക് വഴങ്ങാത്തതിനെ തുടര്‍ന്ന് ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങിയാണ് കാമ്പസിലെ പഠനം നിര്‍ത്തേണ്ടി വന്നതെന്ന് യൂണിവേഴ്സിറ്റി കോളജിലെ പൂര്‍വ വിദ്യാര്‍ഥി അജ്മല്‍ പറഞ്ഞു.

യൂണിവേഴ്സിറ്റി കൊളജില്‍ മത്സരിക്കാന്‍ എ.ഐ.എസ്.എഫ് ഒരു ശ്രമം നടത്തിയതിന്റെ ഭാഗമായി ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്‍റ് അരുണ്‍ ക്രൂരമായ മര്‍ദനത്തിന് ഇരയായെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് രാഹുല്‍രാജ് പറഞ്ഞു. അരുണിന്റെ ഉടുമുണ്ട് ഊരിയെടുത്തവര്‍ കാമ്പസില്‍ ഈ മുണ്ടുമായി പ്രകടനം നടത്തി. മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലാണ് വിദ്യാര്‍ഥികള്‍ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.