LiveTV

Live

Kerala

യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷം; അക്രമികളില്‍ പുറത്തുനിന്നുള്ള ഒരാള്‍ കൂടിയുണ്ടെന്ന് കുത്തേറ്റ അഖിലിന്‍റെ അച്ഛന്‍

അക്രമികളില്‍ കോളജിന് പുറത്തു നിന്നുള്ള ഒരാള്‍ കൂടി ഉണ്ടായിരുന്നതായി അഖില്‍ പറഞ്ഞെന്നും ചന്ദ്രന്‍ പറഞ്ഞു.

യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷം; അക്രമികളില്‍ പുറത്തുനിന്നുള്ള ഒരാള്‍ കൂടിയുണ്ടെന്ന് കുത്തേറ്റ അഖിലിന്‍റെ അച്ഛന്‍

യൂണിവേഴ്സിറ്റി കോളജ് സംഘര്‍‌ഷത്തിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കുത്തേറ്റ അഖിലിന്‍റെ അച്ഛന്‍ ചന്ദ്രന്‍. ശിവ രഞ്ജിത്താണ് കുത്തിയതെന്ന് അഖില്‍ പറഞ്ഞു, നിസാം അടക്കമുള്ളവരാണ് അഖിലിനെ പിടിച്ചു നിര്‍ത്തിയത്. അക്രമികളില്‍ കോളജിന് പുറത്തു നിന്നുള്ള ഒരാള്‍ കൂടി ഉണ്ടായിരുന്നതായി അഖില്‍ പറഞ്ഞെന്നും ചന്ദ്രന്‍ പറഞ്ഞു.

അതേസമയം സംഘര്‍‌ഷവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. നേമം സ്വദേശി ഇജാബാണ് പിടിയിലായത്. കേസില്‍ പ്രതികളായ കണ്ടാലറിയാവുന്ന 30 പേരില്‍ ഒരാളാണ് ഇജാബ്.

മൂന്ന് ദിവസമായിട്ടും പ്രധാന പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അഖിലിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഡോക്ടർമാർ അനുവാദം നൽകിയാൽ ഇന്ന് തന്നെ മൊഴിയെടുക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.