LiveTV

Live

Kerala

കോഴിക്കോട് ഓമശേരിക്ക് പിന്നാലെ മൂഴിക്കലിലെ ജ്വല്ലറിയിലും മോഷണ ശ്രമം 

പട്രോളിങിലുണ്ടായിരുന്ന പോലീസിനെ കണ്ട് മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. രണ്ട് പേര്‍ പോലീസ് പിടിയില്‍.

കോഴിക്കോട് ഓമശേരിക്ക് പിന്നാലെ മൂഴിക്കലിലെ ജ്വല്ലറിയിലും മോഷണ ശ്രമം 

കോഴിക്കോട് ഓമശേരിയിലെ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടിയുളള മോഷണത്തിന് പിന്നാലെ മൂഴിക്കലിലും മോഷണശ്രമം. രാത്രിയിലാണ് ജ്വല്ലറിയുടെ പൂട്ട് പൊട്ടിക്കാനുള്ള ശ്രമം നടന്നത്. പട്രോളിങിലുണ്ടായിരുന്ന പോലീസിനെ കണ്ട് മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. രണ്ട് പേര്‍ പോലീസ് പിടിയിലായി.

മൂഴിക്കലിലെ റോയല്‍ ജ്വല്ലറിയുടെ പൂട്ട് കമ്പിപ്പാര കൊണ്ട് തകര്‍ത്താണ് മോഷണശ്രമം നടന്നത്. പട്രോളിങിലുള്ള പോലീസിനെ കണ്ട് മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ഇതരസംസ്ഥാന മോഷ്ടാക്കളാണെന്നാണ് പോലീസ് പറയുന്നത്. മണിപ്പൂര്‍ സ്വദേശിയായ ഒരാളെ സംശയാസ്പദമായി പിടികൂടിയിട്ടുണ്ട്. ഇയാള്‍ക്ക് മോഷണവുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.

റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രാത്രി ഏഴരയോടെ ഷോപ്പ് അടക്കുന്നതിനായി സ്റ്റോക്ക് എടുക്കുന്ന സമയത്താണ് ഓമശേരി ശാദി ഗോള്‍ഡ് ആന്റ് ഡ‍യമണ്ട്സില്‍ മോഷണം നടന്നത്. മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ ഇതരസംസ്ഥാന സംഘം തോക്ക് ചൂണ്ടി ജീവനക്കാരെ വിരട്ടിയാണ് മോഷണം നടത്തിയത്. പന്ത്രണ്ടോളം വളകള്‍ സംഘം മോഷ്ടിച്ചു.

സംഘത്തിലെ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. നഹീം അലി എന്ന ഒരാളെ ജ്വല്ലറി ജീവനക്കാര്‍ തന്നെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.