LiveTV

Live

Kerala

യൂണിവേഴ്‌സിറ്റി വധശ്രമം: പ്രതികളുടെ വീടുകളില്‍ പൊലീസിന്റെ റെയ്ഡ്

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും യൂണിവേഴ്‌സിറ്റിയിലെ പരീക്ഷാ പേപ്പറുകള്‍ പിടിച്ചെടുത്തു. ഇത് കോപ്പിയടിക്കാനുപയോഗിച്ചതാണെന്ന് സംശയം

യൂണിവേഴ്‌സിറ്റി വധശ്രമം: പ്രതികളുടെ വീടുകളില്‍ പൊലീസിന്റെ റെയ്ഡ്

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും യൂണിവേഴ്‌സിറ്റിയിലെ പരീക്ഷാ പേപ്പറുകള്‍ പിടിച്ചെടുത്തു. ഇത് കോപ്പിയടിക്കാനുപയോഗിച്ചതാണെന്ന് സംശയം. പ്രതികളുടെ ബന്ധുക്കളുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തി.

ഇതിനിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമവും നടന്നു. ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ ആയുധവുമായെത്തിയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്.