LiveTV

Live

Kerala

തിരുവനന്തപുരത്ത് എംടെക് വിദ്യാർത്ഥിയെ കാണാതായ സംഭവം: തിരച്ചിൽ ഊർജിതം

പ്രത്യേക അന്വേഷണ സംഘം ശ്യാം ജോലി നോക്കിയിരുന്ന ബംഗലൂരുവിലെ സ്വകാര്യ കമ്പനിയിലും എത്തി വിവരങ്ങൾ ശേഖരിച്ചു.

തിരുവനന്തപുരത്ത് എംടെക് വിദ്യാർത്ഥിയെ കാണാതായ സംഭവം:  തിരച്ചിൽ ഊർജിതം

തിരുവനന്തപുരത്ത് എംടെക് വിദ്യാർത്ഥി ശ്യാം പത്മമനാഭനെ കാണാതായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ ഊർജിതമാക്കി. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങി നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പ്രത്യേക അന്വേഷണ സംഘം ശ്യാം ജോലി നോക്കിയിരുന്ന ബംഗലൂരുവിലെ സ്വകാര്യ കമ്പനിയിലും എത്തി വിവരങ്ങൾ ശേഖരിച്ചു.

ബംഗളുരുവിലെ കമ്പനിയിലും ശ്യാം എത്തിയിട്ടില്ല എന്ന വിവരമാണ് അന്വേഷണ സംഘത്തിന് കിട്ടിയത്. നേരത്തെ ഷില്ലോഗിൽ പോകാൻ ആഗ്രഹമുണ്ടെന്ന് ശ്യാം സുഹൃത്തിനോട് പറഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആ വഴിക്കും പൊലീസ് അന്വേഷണം നടത്തുമെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷ്ണർ അനിൽ കുമാർ പറഞ്ഞു.

ശ്യാം ചെറിയ മാനസിക പ്രശ്നമുള്ള ആളാണെന്നും ഇപ്പോൾ ചികിത്സയിലാണെന്നുമാണ് ബന്ധുക്കൾ കഴക്കൂട്ടം പൊലീസിന് നൽകിയ മൊഴി. നേരത്തേയും ചില സമയങ്ങളിൽ മാതാപിതാക്കൾ ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്നും പൊലീസിനോട് ബന്ധുക്കൾ പറഞ്ഞു.