LiveTV

Live

Kerala

കോഴിക്കോട് ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച; ഒരാള്‍ പിടിയില്‍

മുഖം മൂടി ധരിച്ചെത്തിയ സംഘത്തിന്റെ കയ്യില്‍ തോക്കും കത്തികളുമുണ്ടായിരുന്നതായി ജ്വല്ലറി ജീവനക്കാര്‍ പറയുന്നു.

കോഴിക്കോട് ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി  കവര്‍ച്ച; ഒരാള്‍ പിടിയില്‍

കോഴിക്കോട് ഓമശേരിയില്‍ തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ച. ഓമശേരി ടൌണിലെ ശാദി ജ്വല്ലറിയിലാണ് മൂന്ന് പേര്‍ തോക്കുമായി എത്തിയത്. ഒരാളെ പിടികൂടി.

രാത്രി ഏഴരയോടെയാണ് ഓമശേരി ശാദി ഗോള്‍ഡ് ആന്റ് ഡ‍യമണ്ട്സില്‍ മൂന്ന് ഇതര സംസ്ഥാന മോഷ്ടാക്കള്‍ എത്തിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘത്തിന്റെ കയ്യില്‍ തോക്കും കത്തികളുമുണ്ടായിരുന്നതായി ജ്വല്ലറി ജീവനക്കാര്‍ പറയുന്നു.

പന്ത്രണ്ടോളം വളകള്‍ സംഘം മോഷ്ടിച്ചു. ഒരാളെ ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. രണ്ട് പേര്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞു. കൊടുവള്ളി പോലീസ് കേസെടുത്തു.

കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിലെ റോയല്‍ ജ്വല്ലറിയിലും കവര്‍ച്ചാശ്രമം നടന്നു. ജ്വല്ലറിയുടെ പൂട്ട് കമ്പിപാര ഉപയോഗിച്ച് പൊളിക്കാന്‍ ശ്രമിച്ചു. പട്രോളിങ് വാഹനം കണ്ട് മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.