LiveTV

Live

Kerala

നെടുമ്പാശേരി ഹജ്ജ് ക്യാമ്പില്‍ നിന്നുള്ള ആദ്യ തീര്‍ത്ഥാടക സംഘം യാത്രയായി

തീര്‍ഥാടകരെ യാത്രയയക്കുന്നതിനും പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നതിനുമായി നൂറുകണക്കിന് ആളുകളാണ് ഹജ്ജ് ക്യാമ്പിലെത്തിയത്.

നെടുമ്പാശേരി ഹജ്ജ് ക്യാമ്പില്‍ നിന്നുള്ള ആദ്യ തീര്‍ത്ഥാടക സംഘം യാത്രയായി

സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി നെടുമ്പാശേരി ഹജ്ജ് ക്യാംപില്‍ നിന്നും തീര്‍ത്ഥാടകരുടെ ആദ്യസംഘം യാത്രയായി. ആദ്യദിനം 680 തീര്‍ത്ഥാടകരാണ് യാത്ര തിരിച്ചത്. തീര്‍ഥാടകരെ യാത്രയയക്കുന്നതിനും പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നതിനുമായി നൂറുകണക്കിന് ആളുകളാണ് ഹജ്ജ് ക്യാമ്പിലെത്തിയത്.

ആദ്യദിനത്തില്‍ രണ്ട് വിമാനങ്ങളിലായി 680 തീര്‍ഥാടകരാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഹജ്ജിന് പുറപ്പെട്ടത്. ആദ്യ വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്കും രണ്ടാമത്തെ വിമാനം 2.05 നും പുറപ്പെട്ടു. തീര്‍ഥാടകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ കൈമാറി പ്രാര്‍ഥനകള്‍ നിര്‍വ്വഹിച്ച ശേഷം രാവിലെ 10.30 ഓടെ ആദ്യ വിമാനത്തിലെ തീര്‍ഥാടകരെ ഹജ്ജ് കമ്മിറ്റിയുടെ വാഹനത്തില്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.

ഹജ്ജ്; സേവന രംഗത്ത് സജീവമായി സന്നദ്ധ സംഘടനകള്‍
Also Read

ഹജ്ജ്; സേവന രംഗത്ത് സജീവമായി സന്നദ്ധ സംഘടനകള്‍

രണ്ടാമത്തെ വിമാനത്തിലെ തീര്‍ഥാടകര്‍ 11.30 നാണ് ഹജ്ജ് ക്യാംപില്‍ നിന്നും യാത്രയായത്. രണ്ടാമത്തെ വിമാനത്തില്‍ യാത്രയായവരില്‍ 330 പേര്‍ ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ഥാടകരാണ്. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തീര്‍ഥാടകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേരാന്‍ ഹജ്ജ് ക്യാംപിലെത്തി.

തീര്‍ഥാടകര്‍ ആദ്യം മദീനയിലെത്തി പ്രവാചക നഗരി സന്ദര്‍ശിച്ചതിന് ശേഷം ഹജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ മക്കയിലേക്ക് എത്തിച്ചേരും. 2780 പേരാണ് ഇത്തവണ നെടുമ്പാശേരി ഹജ്ജ് നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ യാത്രയാവുക. ഇരുപതാംതിയതിക്കകം മുഴുവന്‍ തീര്‍ത്ഥാടകരും യാത്രയാകും