LiveTV

Live

Kerala

സിറോ മലബാര്‍ സഭ തര്‍ക്കം; കര്‍ദിനാളിന്റെ സര്‍ക്കുലര്‍ പളളികളില്‍ വായിച്ചു

സിറോമലബാർ സഭയിലെ പ്രശ്നങ്ങളില്‍ വിശ്വാസികള്‍ക്ക് വിശദീകരണം നല്‍കികൊണ്ടുള്ള കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു.

സിറോ മലബാര്‍ സഭ തര്‍ക്കം; കര്‍ദിനാളിന്റെ സര്‍ക്കുലര്‍ പളളികളില്‍ വായിച്ചു

സിറോമലബാർ സഭയിലെ പ്രശ്നങ്ങളില്‍ വിശ്വാസികള്‍ക്ക് വിശദീകരണം നല്‍കികൊണ്ടുള്ള കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. ഭൂമി വില്പനയുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് നഷ്ടം ഉണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് വിശദീകരണം. സഹായ മെത്രാൻമാരെ പുറത്താക്കാനുള്ള തീരുമാനം തന്‍റെ അറിവോടെയല്ലെന്നും വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും കർദിനാളിന്റെ സർക്കുലറിൽ പറയുന്നു.

അതിരൂപതയുടെ സഭ ഭൂമി വില്പനയിൽ പൊതു നന്മ മാത്രമാണ് ഉദ്ദേശിച്ചത്. അതിരൂപതയ്ക്ക് നഷ്ടം ഉണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ല, ഭൂമി വിവാദം അടക്കമുള്ള പ്രശ്നങ്ങളെ തുറന്ന മനസ്സോടെയാണ് കാണുന്നതെന്നും കർദിനാളിന്റെ സർക്കുലറിൽ പറയുന്നു. അഡ്മിനിസ്ട്രേറ്റർ പദവി തിരികെ നൽകിയതടക്കമുള്ള തീരുമാനം വത്തിക്കാന്റെതാണ്, സഹായ മെത്രാൻമാരെ പുറത്താക്കാനുള്ള തീരുമാനം തന്‍റെ അറിവോടെയല്ലന്നും സർക്കുലറിൽ വിശദീകരിക്കുന്നു.

വിവിധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വത്തിക്കാൻ തീരുമാനം എടുത്തത്. സഭയിലെ വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്നും സർക്കുലറിൽ പറയുന്നു. പുതിയ സഹായ മെത്രാൻമാരെ അടക്കം അടുത്ത സിനഡ് തീരുമാനിക്കും. സഭയുടെ സ്ഥിരം സിനഡുമായി ആലോചിച്ചാണ് അതിരൂപതയുടെ ഇപ്പോഴത്തെ ഭരണം നടത്തുന്നത്. അതേസമയം വിമത വൈദികർക്ക് മേധാവിത്വം ഉള്ള പള്ളികളില്‍ സർക്കുലർ വായിച്ചില്ല.