LiveTV

Live

Kerala

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നു

മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് വെളിപ്പെടുത്തിയ കലാഭവന്‍ സോബിയും ബലഭാസ്‌കറിന്റെ പിതാവിനൊപ്പമുണ്ടായിരുന്നു.

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നു

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മുതിര്‍ന്ന അഭിഭാഷകന്‍ രാം കുമാറുമായി ബാലഭാസ്‌കറിന്റെ പിതാവ് കൊച്ചിയില്‍ കൂടിക്കാഴ്ച്ച നടത്തി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് അനുകൂലമല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ നീക്കം.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റ മരണത്തില്‍ ദുരൂഹതയില്ലന്ന രീതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ ബാലഭാസ്‌കറിന്റെ കുടുംബം തീരുമാനിച്ചിരിക്കുന്നത്. ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി കൊച്ചിയിലെത്തി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ രാം കുമാറുമായി കൂടിക്കാഴ്ച്ച നടത്തി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം എങ്ങനെയെന്നറില്ല. കുടുംബം ഉന്നയിച്ച ആക്ഷേപങ്ങളില്‍ ക്രൈംബ്രാഞ്ച് കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നു പിതാവ് ഉണ്ണി പറഞ്ഞു.

Also read: ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുള്ളില്‍ സ്വര്‍ണവും പണവുമുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച്

ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഏതെങ്കിലും സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ബാലഭാസ്‌കറിന്റെ മരണത്തില്‍ തിരുവനന്തപുരം സ്വര്‍ണ കടത്ത് കേസിലെ പ്രതികളുമായി ബസപ്പെട്ട് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കുടുംബം കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നത്.