LiveTV

Live

Kerala

ഉപയോഗശൂന്യമായി ഒരു ഓഡിറ്റോറിയം; ഫിഷറീസ് വകുപ്പ് ഓഡിറ്റോറിയം നിർമ്മിച്ചത് 30 വർഷം മുമ്പ്

നിർമ്മാണം പൂർത്തിയായി മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും മംഗല്യയോഗം ഇല്ലാതെ പോയ ഒരു ഓഡിറ്റോറിയമുണ്ട് ആലപ്പുഴയിൽ

ഉപയോഗശൂന്യമായി ഒരു ഓഡിറ്റോറിയം; ഫിഷറീസ് വകുപ്പ് ഓഡിറ്റോറിയം നിർമ്മിച്ചത് 30 വർഷം മുമ്പ്

നിർമ്മാണം പൂർത്തിയായി മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും മംഗല്യയോഗം ഇല്ലാതെ പോയ ഒരു ഓഡിറ്റോറിയമുണ്ട് ആലപ്പുഴയിൽ. ലക്ഷങ്ങള്‍ മുടക്കി ഫിഷറീസ് വകുപ്പ് നിർമ്മിച്ച അമ്പലപ്പുഴയിലെ സാംസ്‌ക്കാരിക ഓഡിറ്റോറിയമാണ് ആർക്കും പ്രയോജനപ്പെടാതെ നശിച്ചുപോയത്. മത്സ്യതൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടികളുടെ കല്യാണം, കുറഞ്ഞ ചെലവില്‍ നടത്താനായി നിര്‍മ്മിച്ച ഈ കെട്ടിടത്തിൽ മുപ്പത് വർഷത്തിനിടെ ഒരു കല്യാണം പോലും നടന്നിട്ടില്ല.

30 വർഷം മുൻപ് പത്ത് ലക്ഷം രൂപ മുടക്കി ഫിഷറീസ് വകുപ്പ് നിർമ്മിച്ച സാംസ്കാരിക ഓഡിറ്റോറിയത്തിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. എല്ലാ സൗകര്യങ്ങളോടും കൂടി നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടും അതിന്റെ പ്രയോജനം ആർക്കും ലഭിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. കട്ടിളയും ജനലുമൊക്കെ പലരും ഇളക്കികൊണ്ടുപോയി. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ് ഇന്ന് ഇവിടം.

കോണ്‍ക്രീറ്റ് പാളികൾ അടർന്ന് വീണ് ചില ആളുകൾക്ക് പരുക്കേറ്റ സംഭവവും നാട്ടുകാർ പറയുന്നു. സർക്കാർ ഖജനാവിലെ പണം പാഴാക്കി കളയുന്നതിന്റെയും അധികൃതരുടെ അനാസ്ഥയുടെയും ഉത്തമ ഉദാഹരണമാണ് അമ്പലപ്പുഴയിൽ ഫിഷറീസ് വകുപ്പ് നിർമ്മിച്ച ഈ ഓഡിറ്റോറിയം.