LiveTV

Live

Kerala

കാസര്‍കോട് ജില്ലയിലെ ഭൂഗര്‍ഭജലക്കുറവ്; കേന്ദ്ര സംഘം സന്ദര്‍ശനം തുടരുന്നു

ജലപ്രതിസന്ധി പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം പ്രധാനമാണെന്ന് കേന്ദ്രസംഘത്തെ നയിക്കുന്ന ഇന്ദു സി നായര്‍ പറഞ്ഞു. 

 കാസര്‍കോട് ജില്ലയിലെ ഭൂഗര്‍ഭജലക്കുറവ്; കേന്ദ്ര സംഘം സന്ദര്‍ശനം തുടരുന്നു

കാസര്‍കോട് ജില്ലയിലെ ഭൂഗര്‍ഭജലക്കുറവ് പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായുള്ള കേന്ദ്ര സംഘം സന്ദര്‍ശനം തുടരുന്നു. ജലപ്രതിസന്ധി പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം പ്രധാനമാണെന്ന് കേന്ദ്രസംഘത്തെ നയിക്കുന്ന ഇന്ദു സി നായര്‍ പറഞ്ഞു. ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു.

അതിരൂക്ഷമായ ഭൂഗര്‍ഭ ജലക്കുറവ് പരിഹരിക്കാന്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. ജലശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്രസംഘം ജില്ലയിലെ ഭൂഗര്‍ഭ ജലത്തില്‍ ഗണ്യമായ കുറവ് കണ്ടെത്തിയ കാസര്‍കോട് ബ്ലോക്കിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെത്തിയ കേന്ദ്ര പ്രതിനിധി ഇന്ദു സി.നായരുടെ നേതൃത്വത്തിലുള്ള സംഘം ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തി . പദ്ധതി നടത്തിപ്പിന് ജനപങ്കാളിത്തം പ്രധാനമാണെന്ന് കേന്ദ്ര പ്രതിനിധി പറഞ്ഞു.

രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പാക്കുക ,ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ സെപ്തംബര്‍ വരെയായിരിക്കും, പിന്നീട് ഒരു മാസത്തിന് ശേഷം രണ്ടാം ഘട്ട പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജില്ലക്കായി ജലനയം രൂപീകരിച്ച് അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്നത് .ജലശക്തി അഭിയാന്‍ പദ്ധതി നടത്തിപ്പ് വിലയിരുത്താനായി നേരത്തെ കേന്ദ്ര നോഡല്‍ ഓഫീസറും ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.