LiveTV

Live

Kerala

അഖിലിനെ കൊലപ്പെടുത്താനായിരുന്നു യൂണിറ്റ് കമ്മിറ്റി നേതാക്കളുടെ ശ്രമമെന്ന് പൊലീസ് എഫ്ഐആര്‍

കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും അഖില്‍ പറഞ്ഞു.

അഖിലിനെ കൊലപ്പെടുത്താനായിരുന്നു യൂണിറ്റ് കമ്മിറ്റി നേതാക്കളുടെ ശ്രമമെന്ന് പൊലീസ് എഫ്ഐആര്‍

അഖില്‍ ചന്ദ്രനെ കൊലപ്പെടുത്താനായിരുന്നു യൂണിറ്റ് കമ്മിറ്റി നേതാക്കളുടെ ശ്രമമെന്ന് പൊലീസിന്റെ എഫ്ഐആര്‍.

ഉമൈര്‍ ഖാനെയാണ് നോട്ടമിട്ടതെങ്കിലും അഖിലിനെയാണ് കയ്യില്‍ കിട്ടിയതെന്നും എഫ്ഐആറില്‍ പറയുന്നു, പ്രതികള്‍ക്ക് വേണ്ടി വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. യൂനിവേഴ്സിറ്റി കോളജിലെ ഇടിമുറിയില്‍ പൊലീസ് പരിശോധന നടത്തി. ആറ് പേരെയും പുറത്താക്കുമെന്ന് പ്രന്‍സിപ്പള്‍ അറിയിച്ചു.. ശിവരഞ്ജിത്താണ് കുത്തിയതെന്ന് അഖില്‍ ഡോക്ടര്‍ക്ക് മൊഴി നല്‍കി.

എസ്.എഫ്.ഐയുടെ യൂണിറ്റ് കമ്മിറ്റിക്കെതിരെ ശക്തമായ എഫ്.ഐ.ആറാണ് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയതത്. അഖിലിനെയും ഉമര്‍ഖാനെയും കൊല്ലണമെന്ന ഉദ്ദേശം നേരത്തെ തന്നെ യൂണിറ്റ് കമ്മിറ്റിക്കുണ്ടായിരുന്നു.

അക്രമം നടന്ന ദിവസം ഇത് നടപ്പാക്കാനാണ് കോളജിനകത്തേക്ക് യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ എത്തിയത് ഉമൈര്‍ഖാന്‍ രക്ഷപ്പെട്ടതോടെ അഖിലിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കുത്തുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കാമ്പസില്‍ പരിശോധന നടത്തി. ഇടിമുറിയില്‍ പരിശോധിച്ചുവെങ്കിലും ആയുധങ്ങളൊന്നും കണ്ടെത്തിയില്ല. ഇത് നേരത്തെ തന്നെ മാറ്റിക്കാണുമെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കായി റെയ്ഡ് നടത്തിയെങ്കിലും ആരെയും പിടികൂടിയില്ല. സുഹൃത്തുക്കളുടെ വീട്ടിലും പരിശോധന നടത്തി. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ട ആറ് പേരെയും കൌണ്‍സില്‍ ചേര്‍ന്ന് പുറത്താക്കുമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.

കേസില്‍ പതിമൂന്ന് പേരെക്കൂടി ഇന്ന് പൊലീസ് തിരിച്ചറിഞ്ഞു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖില്‍ കുത്തിയത് ശിവരഞ്ജിത്താണെന്ന് മൊഴി നല്‍കി. ശിവരഞ്ജിത്തുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ നാളായി പകയുണ്ടായിരുന്നുവെന്നും വധഭീഷണി നിലനിന്നിരുന്നതായും ഡോക്ടറോട് പറഞ്ഞു. ഈ മൊഴി ഡോക്ടര്‍ പൊലീസിന് കൈമാറി. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം അഖില്‍ പൊലീസിന് മൊഴി നല്‍‌കും..

Also read: പരാതിയുമായി മുന്നോട്ട് പോകും; സി.പി.എം പിന്തുണയുണ്ടെന്ന് കുത്തേറ്റ അഖിലിന്‍റെ പിതാവ്

Also read: യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം പ്രത്യേക സംഘം അന്വേഷിക്കും