LiveTV

Live

Kerala

യൂണിവേഴ്സിറ്റി കോളജില്‍ ഇടിമുറിയുള്ളതായി അറിയില്ലെന്ന് പ്രിന്‍സിപ്പല്‍

അക്കാദമിക് അന്തരീക്ഷം നല്ല നിലയില്‍ കൊണ്ടുപോകാനാണ് ആഗ്രഹം

യൂണിവേഴ്സിറ്റി കോളജില്‍ ഇടിമുറിയുള്ളതായി അറിയില്ലെന്ന് പ്രിന്‍സിപ്പല്‍

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ഇടിമുറിയുള്ളതായി അറിയില്ലെന്ന് പ്രിന്‍സിപ്പല്‍ കെ.വിശ്വംഭരന്‍. കുട്ടികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം. മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്ന കോളജാണ്. അക്കാദമിക് അന്തരീക്ഷം നല്ല നിലയില്‍ കൊണ്ടുപോകാനാണ് ആഗ്രഹം. പ്രശ്നമുണ്ടാകില്ലെന്ന് വിദ്യാര്‍ഥികള്‍ ഉറപ്പു നല്‍കിയിരുന്നു. കുറച്ചു ദിവസമായെ ഉള്ളൂ പ്രിന്‍സിപ്പലിന്റെ ചുമതല ഏറ്റെടുത്തിട്ടെന്നും അദ്ദേഹം പറഞ്ഞു.

Also read: യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം പ്രത്യേക സംഘം അന്വേഷിക്കും

Also read: പരാതിയുമായി മുന്നോട്ട് പോകും; സി.പി.എം പിന്തുണയുണ്ടെന്ന് കുത്തേറ്റ അഖിലിന്‍റെ പിതാവ്