LiveTV

Live

Kerala

വീണ്ടും വിവാഹം കഴിച്ച് വരാന്‍ പറഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ ‍: നടപടിയെടുക്കാന്‍ കാരണം എഫ്.ബി പോസ്റ്റെന്ന് മന്ത്രി

വിവാഹ സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആവശ്യപ്പെട്ടെത്തിയവരോട് വീണ്ടും വിവാഹം കഴിച്ച് വന്നാല്‍ തരാമെന്ന് പറഞ്ഞ് അപമര്യാദയായി പെരുമാറിയതിനായിരുന്നു സസ്പെന്‍ഷന്‍.

 വീണ്ടും വിവാഹം കഴിച്ച് വരാന്‍ പറഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ ‍: നടപടിയെടുക്കാന്‍ കാരണം എഫ്.ബി പോസ്റ്റെന്ന് മന്ത്രി

അഴിമതിക്കെതിരെ നടപടിയെടുക്കാന്‍ സോഷ്യല്‍ മീഡിയയും കാരണമാകാറുണ്ടെന്ന് മന്ത്രി ജി സുധാകരന്‍. കോഴിക്കോട് മുക്കത്ത് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരെ സസ്പെന്‍റ് ചെയ്യാനിടയായത് ഫേസ് ബുക്കിലെ ഒരു കുറിപ്പാണെന്ന് മന്ത്രി പറഞ്ഞു. നിരവധി മോശം കാര്യങ്ങള്‍ക്കിടയില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഇങ്ങനെയും ഉപകാരപ്പെടുന്നുണ്ടെന്നും ജി സുധാകരന്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ മുക്കം സബ് രജിസ്ട്രാര്‍ ഓഫീസിലെ നാല് ജീവനക്കാരെ കഴിഞ്ഞ ദിവസം ജി സുധാകരന്‍ ഇടപെട്ട് സസ്പെന്‍റ് ചെയ്തിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആവശ്യപ്പെട്ടെത്തിയവരോട് വീണ്ടും വിവാഹം കഴിച്ച് വന്നാല്‍ തരാമെന്ന് പറഞ്ഞ് അപമര്യാദയായി പെരുമാറിയതിനായിരുന്നു സസ്പെന്‍ഷന്‍. ഇക്കാര്യം താനറിഞ്ഞത് സാമൂഹ്യമാധ്യമങ്ങളിലൂടെയായിരുന്നെന്ന് മന്ത്രി പറഞ്ഞു. സസ്പെന്‍ഷന്‍ വിവരം ഫേസ്ബുക്കിലൂടെ തന്നെ മന്ത്രി അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ മുക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് അപേക്ഷ...

Posted by G Sudhakaran on Thursday, July 11, 2019