LiveTV

Live

Kerala

പാലക്കാട്ടെ കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കുന്നു

ഒന്നാം വിള ഇറക്കാതെ ഇഞ്ചി,മഞ്ഞള്‍ ഉള്‍പ്പടെയുള്ള മറ്റ് കൃഷികളാണ് നെല്‍വയലുകളില്‍ ഇറക്കുന്നത്.

 പാലക്കാട്ടെ കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കുന്നു

മഴ കുറഞ്ഞതോടെ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കുന്നു. ഒന്നാം വിള ഇറക്കാതെ ഇഞ്ചി,മഞ്ഞള്‍ ഉള്‍പ്പടെയുള്ള മറ്റ് കൃഷികളാണ് നെല്‍വയലുകളില്‍ ഇറക്കുന്നത്.

സുലഭമായി മഴ ലഭിക്കുന്ന സമയത്ത് പ്രയാസരഹിതമായി ഒന്നാം വിള ഇറക്കാറാണ് കര്‍ഷകരുടെ പതിവ്.മഴകുറഞ്ഞതോടെ മറ്റ് കൃഷികളിലേക്ക് മാറുകയാണ് നെല്‍കര്‍ഷകര്‍.ചിറ്റൂര്‍,കൊല്ലംകോട് മേഖലകളില്‍ ഇഞ്ചി,മഞ്ഞള്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്.സംസ്ഥാനത്ത് ഉടനീളം ഈ വര്‍ഷം മഴകുറവാണ്. ചിറ്റൂര്‍ താലൂക്കിന്റെ പല ഭാഗത്തും ഈ വര്‍ഷം ഒറ്റപെട്ട മഴ മാത്രമാണ് ലഭിച്ചത്. നെല്‍കൃഷിയെ അപേക്ഷിച്ച് വെള്ളം കുറച്ച് മതി എന്നതാണ് ഇഞ്ചികൃഷിയിലേക്കും മഞ്ഞള്‍ കൃഷിയിലേക്കും വഴിമാറാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. മഴ കുറഞ്ഞതിനെപ്പം ഡാമുകളിലും വെള്ളം കുറവായതിനാല്‍ കൃഷിക്ക് വെള്ളം ലഭിക്കുന്നില്ല. മഴ കാര്യമായി ലഭിച്ചില്ലെങ്കില്‍ നെല്‍കര്‍ഷകര്‍ വലിയ പ്രയാസം അനുഭവിക്കും.