LiveTV

Live

Kerala

തിരുവനന്തപുരത്ത് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

രണ്ടു ദിവസത്തോളം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റേതാണ് മൃതദേഹം.

തിരുവനന്തപുരത്ത് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റേതാണ് മൃതദേഹം. പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം വൈകുന്നേരം 5 30ഓടെ തെരുവുനായ കടിച്ചുവലിക്കുന്നത് സ്‌കൂൾ വിദ്യാർത്ഥികൾ കാണുകയും ഇവർ നാട്ടുകാരുടെ ശ്രദ്ധയിൽപെടുത്തുകയുമായിരുന്നു. നാട്ടുകാർ തെരുവുനായ്ക്കളെ പിൻതുടർന്നു നടന്ന പരിശോധനയിലാണ് മൃതദേഹം കുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിളപ്പിൽശാല പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും സ്ഥലത്ത് സംരക്ഷണ വേലിയൊരുക്കുകയും ചെയ്തു. ഇന്ന് രാവിലെ ഫോറൻസിക് സംഘം എത്തി വിശദമായ പരിശോധന നടത്തി. തുടർന്ന് റവന്യൂ ഉദ്യോഗതസ്ഥരുടെ സാന്നിദ്ധ്യത്തിൽ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മാറ്റി.

കൊന്നിട്ട് ഉപേക്ഷിച്ചതാണോ ജീവനോടെ ഉപേക്ഷിച്ചതാണോ എന്നതാണോ എന്ന അന്വേഷണത്തിലാണ് പൊലീസ്. ഉത്തരവാദികളെ കണ്ടെത്തുന്നതിനായി ജില്ലയിലെ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഊർജിത അന്വേഷണത്തിലാണ് പൊലീസ്.