LiveTV

Live

Kerala

ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോ ഉദ്ഘാടനത്തിനു ആശംസ അര്‍പ്പിക്കാന്‍ നെഹ്‌റു ഗ്രൂപ്പ് പ്രതിനിധിയും

നാളെ വൈകീട്ട് നടക്കുന്ന ദേശാഭിമാനിയുടെ കോയമ്പത്തൂര്‍ ബ്യൂറോയുടെ ഉദ്ഘാടന ചടങ്ങാണ് വിവാദമായത്

ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോ ഉദ്ഘാടനത്തിനു ആശംസ അര്‍പ്പിക്കാന്‍ നെഹ്‌റു ഗ്രൂപ്പ് പ്രതിനിധിയും

ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോ ഉദ്ഘാടനത്തിനു ആശംസ അര്‍പ്പിക്കാന്‍ നെഹ്‌റു ഗ്രൂപ്പ് പ്രതിനിധിയും. ജിഷ്ണു പ്രണോയ് വിഷയത്തില്‍ എസ്.എഫ്.ഐ നെഹ്‌റു ഗ്രൂപ്പിനെതിരെ സമരം ചെയുമ്പോഴാണ് പാര്‍ട്ടി മുഖപത്രത്തിന്റെ പരിപാടിയില്‍ നെഹ്‌റു ഗ്രൂപ്പ് സി.ഇ.ഒയെ തന്നെ ആശംസക്ക് ക്ഷണിച്ചിരിക്കുന്നത്.

നാളെ വൈകീട്ട് നടക്കുന്ന ദേശാഭിമാനിയുടെ കോയമ്പത്തൂര്‍ ബ്യൂറോയുടെ ഉദ്ഘാടന ചടങ്ങാണ് വിവാദമായത്. അതില്‍ ആശംസയര്‍പ്പിക്കാനായി നെഹ്‌റു ഗ്രൂപ്പ് സി .ഇ.ഒയെ ക്ഷണിച്ചിരുന്നു. ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്നും അതിനു പിന്നില്‍ നെഹ്‌റു ഗ്രൂപ്പാണെന്നും ആരോപിച്ച് ഇപ്പോഴും സമര രംഗത്തു എസ്.എഫ്.ഐ തുടരുമ്പോഴാണ് ആരോപണവിധേയനായ കൃഷ്ണദാസിന്റെ സഹോദരന്‍ കൂടിയായ ഡോ. പി. കൃഷ്ണകുമാറിനെ പാര്‍ടി പത്രത്തിന്‍റെ പരിപാടിയുടെ വേദിയില്‍ സംസാരിക്കാൻ ക്ഷണിക്കുന്നത്. വിഷയം സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്ന് എസ്.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറി ദിനനാഥ് അറിയിച്ചു.

ദേശാഭിമാനി മുഖ്യപത്രാധിപരും എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി. രാജിവ് ആണ് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുന്നത്. രണ്ട് മാസം മുമ്പ് ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി നെഹ്‌റു ഗ്രൂപ്പിന്റെ മെഡിക്കല്‍ കോളേജിലെ പരിപാടിയില്‍ പങ്കെടുത്തു അവരെ പുകഴ്ത്തിയത് വിവാദമായിരുന്നു. അതിനു പിന്നാലെയാണ് പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ അവര്‍ക്ക് പ്രസംഗിക്കാനും അവസരം നല്‍കുന്നത്.

ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് മുഖ്യമന്ത്രിയെ കാണാന്‍ അവസരം നല്‍കാതിരുന്ന സമയത്ത് തന്നെ സി.പി.എം നേതൃത്വം നെഹ്‌റു ഗ്രൂപ്പിനെ സംരക്ഷിക്കുയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. അത് ശരിവെക്കുന്നതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നടപടി. നെഹ്റു ഗ്രൂപ്പ് പ്രതിനിധിയെ പരിപാടിയിൽ നിന്നും ഒഴിവാക്കണമെന്നാണ് എസ്.എഫ്.ഐയുടെ ആവശ്യം.