LiveTV

Live

Kerala

രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടം സ്റ്റേഷനിലും പീരുമേട് സബ് ജയിലിലും കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും

രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടത്തെ കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് ജുഡീഷ്യൽ കമ്മീഷൻ നാരായണ കുറുപ്പ്. ലാഘവ ബുദ്ധിയോടെ നടത്തിയ പോസ്റ്റ്മോര്‍ട്ടം അന്വേഷണത്തെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും താലൂക്ക് ആശുപത്രിയിലും കമ്മീഷൻ തെളിവെടുപ്പ് നടത്തി.

കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് റീ പോസ്റ്റ്മോർട്ടം വേണമെന്ന് ജുഡീഷ്യൽ കമ്മീഷൻ നാരായണക്കുറുപ്പ് കൂടി ആവശ്യപ്പെട്ടത്. ലാഘവത്തോടെയാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഇത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന്‍റെ ഭാഗമായി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും രാജകുമാറിന്‍റെ വൈദ്യപരിശോധന നടത്തിയ താലൂക്ക് ആശുപത്രിയിലും കമ്മീഷൻ തെളിവെടുപ്പ് നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരിൽ നിന്ന് മൊഴിയെടുക്കുമെന്നും ജുഡീഷ്യൽ കമ്മീഷൻ അറിയിച്ചു. റീ പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യം ഉടൻ സർക്കാരിനെ അറിയിക്കും. ആറ് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും ജുഡീഷ്യൽ കമ്മീഷൻ കെ നാരായണകുറുപ്പ് വ്യക്തമാക്കി.

Also read: നെടുങ്കണ്ടം കൊലപാതകം; തെളിവെടുപ്പ് റിപ്പോര്‍ട്ട് സര്‍ക്കാറിന് കെെമാറുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍