LiveTV

Live

Kerala

കാട്ടില്‍ നിന്ന് തേന്‍ ശേഖരിച്ചതിന് ആദിവാസി കോളനിയില്‍ പരിശോധന

കഴിഞ്ഞ ദിവസമാണ് കോളനിയിലെ അഞ്ച് യുവാക്കളെ തേടി കക്കയം ഫോറസ്റ്റ് റേഞ്ചില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയത്.

കാട്ടില്‍ നിന്ന് തേന്‍ ശേഖരിച്ചതിന് ആദിവാസി കോളനിയില്‍ പരിശോധന

കാട്ടില്‍ നിന്ന് തേന്‍ ശേഖരിച്ചതിന് ആദിവാസികളെ അന്വേഷിച്ച് കോഴിക്കോട് അമ്പലക്കുന്ന് കോളനിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. കഴിഞ്ഞ ദിവസമാണ് കോളനിയിലെ അഞ്ച് യുവാക്കളെ തേടി കക്കയം ഫോറസ്റ്റ് റേഞ്ചില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയത്. വനത്തില്‍ നിന്ന് തേന്‍ അടക്കമുള്ള വസ്തുക്കള്‍ ശേഖരിക്കാന്‍ ആദിവാസികള്‍ക്ക് അനുമതി ഉണ്ടായിരിക്കേയാണ് വനം വകുപ്പിന്റെ നടപടി. മീഡിയാവണ്‍ എക്സ്ക്ലൂസീവ്.

മറ്റൊരു വനമേഖലയിലും ഇല്ലാത്ത തരത്തിലുള്ള ഇടപെടലുകളാണ് വനം വകുപ്പ് കക്കയം ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ നടത്തുന്നത്. കാട്ടില്‍ കയറി വന വിഭവങ്ങള്‍ എടുക്കരുതെന്ന നിര്‍ദ്ദേശം ലംഘിച്ചതിന് ആദിവാസികളെ തേടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കോളനിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും ഊരിലുള്ളവര്‍ ആരോപിക്കുന്നുണ്ട്.

അമ്പലക്കുന്ന് ആദിവാസി മേഖലയുടെ പരിധിയില്‍ വരുന്ന കടുവാപ്പാറ, മുള്ളന്‍കുന്ന്, ചെറുപുഴ, പമ്പ് വളവ്, ചാത്തന്‍പാറ വന മേഖലകളില്‍ കയറി വിഭവങ്ങള്‍ ശേഖരിക്കാനുള്ള അനുമതി ഡി.എഫ്.ഒ ഊരുമൂപ്പന്‍ മണിക്ക് നല്‍കിയിട്ടുണ്ട്.