LiveTV

Live

Kerala

ഗെയില്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ച; ആശങ്കയോടെ നാട്ടുകാര്‍

ഉരുൾ പൊട്ടലാണോ എന്ന സംശയത്തിൽ നാട്ടുകാര്‍ അര്‍ധരാത്രിയില്‍ നടത്തിയ പരിശോധനയിലാണ് പൈപ്പു ലൈന്‍ സ്ഥാപിച്ച ഭാഗത്തുനിന്നാണ് വെള്ളം പുറത്തേക്കൊഴുകുന്നതെന്നു കണ്ടത്തിയത്

ഗെയില്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ച; ആശങ്കയോടെ നാട്ടുകാര്‍

മഞ്ചേരി വീമ്പൂരില്‍ ഗെയില്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ച. ഉയർന്ന മർദ്ദത്തിൽ വെള്ളം കടത്തിവിട്ട് പൈപ്പ് ലൈനിന്റെ ക്ഷമത പരിശോധിക്കുന്നതിനിടെയാണ് ചോർച്ച കണ്ടെത്തിയത്. സംഭവത്തില്‍ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ.

മഞ്ചേരിക്കടുത്ത് വീമ്പൂരില്‍ വെള്ളിയാഴ്ച രാത്രിയാണ് ഗെയിൽ പൈപ്പ് ലൈനിൽ നിന്നുള്ള വെള്ളം ചോരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഇവിടെ സ്ഥാപിച്ച വാള്‍വ് സ്‌റ്റേഷനു സമീപത്ത് പൈപ്പ് മണ്ണിട്ട് മൂടിയ ഭാഗത്തു നിന്നും ശക്തമായി വെള്ളം പുറത്തേക്കൊഴുകുകയായിരുന്നു. പൈപ്പു ലൈനിന്റെ ക്ഷമത പരിശോധിക്കാന്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ വെള്ളം കടത്തിവിടുന്നതിനിടെയായിരുന്നു ചോർച്ച. ഉരുൾ പൊട്ടലാണോ എന്ന സംശയത്തിൽ നാട്ടുകാര്‍ അര്‍ധരാത്രിയില്‍ നടത്തിയ പരിശോധനയിലാണ് പൈപ്പു ലൈന്‍ സ്ഥാപിച്ച ഭാഗത്തുനിന്നാണ് വെള്ളം പുറത്തേക്കൊഴുകുന്നതെന്നു കണ്ടത്തിയത്.

ചോർച്ച പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വാതകപൈപ്പ് ലൈന്‍ സ്ഥാപിച്ച ശേഷം നടത്തുന്ന പരിശോധകളില്‍ ഇത്തരം ചോര്‍ച്ചകള്‍ കണ്ടെത്താറുണ്ടെന്നും പരിഹരിച്ച ശേഷമാണ് കമ്മീഷൻ ചെയ്യുക എന്നുമാണ്‌ അധികൃതരുടെ വിശദീകരണം.