LiveTV

Live

Kerala

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പുറപ്പെടും

ഇത്തവണ നെടുമ്പാശ്ശേരിയില്‍ നിന്നും 2780ഓളം പേരാണ് ഹജ്ജിനായി പോകുന്നത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പുറപ്പെടും

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശ്ശേരി എംബാർക്കേഷൻ പോയന്റിൽ നിന്നുമുള്ള ആദ്യ തീര്‍ത്ഥാടകസംഘം ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ആദ്യ വിമാനം പുറപ്പെടുക. ഇത്തവണ നെടുമ്പാശ്ശേരിയില്‍ നിന്നും 2780ഓളം പേരാണ് ഹജ്ജിനായി പോകുന്നത്.

ദിവസേന രണ്ട് മണിക്കും അഞ്ച് മണിക്കും ഇടയില്‍ രണ്ട് വിമാനങ്ങളാണ് തീര്‍ത്ഥാടകരെയും വഹിച്ചുകൊണ്ട് യാത്രയാകുക. ഓരോ വിമാനത്തിലും 340 പേർ വീതമാണ് ഉണ്ടാകുക. ആദ്യ എയര്‍ഇന്ത്യ വിമാനം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെട്ടും. തീര്‍ത്ഥാടകര്‍ യാത്രപുറപ്പെടേണ്ടതിന്റെ തലേ ദിവസം റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

തീർഥാടകർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടി 3 ടെർമിനലിൽ അറൈവൽ ഭാഗത്താണ് എത്തിച്ചേരേണ്ടത്. പില്ലർ നമ്പർ 11 മുതൽ 13 വരെയുള്ള ഭാഗത്താണ് രജിസ്ട്രേഷൻ കൗണ്ടർ സജ്ജീകരിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം തീർഥാടകരുടെ ലഗേജുകളും ഈ കൗണ്ടറിൽ സ്വീകരിക്കും. അതിനു ശേഷം തീർഥാടകരെ പ്രത്യേകം വാഹനത്തിൽ ഹജ്ജ് ക്യാംപ് പ്രവർത്തിക്കുന്ന വിമാനത്താവളത്തിന് സമീപമുള്ള സിയാൽ അക്കാദമിയിൽ എത്തിക്കും. ഇത്തവണ 2780ഓളം പേരാണ് നെടുമ്പാശ്ശേരി എംബാർക്കേഷൻ പോയന്റിൽ നിന്നും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ യാത്രയാകുന്നത്.