LiveTV

Live

Kerala

ആദിവാസി കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നുവെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍; ഇല്ലെന്ന് സംസ്ഥാന കമ്മീഷന്‍

വയനാട് കൽപറ്റയിൽ നടന്ന ബാലാവകാശ കമ്മീഷൻ സിറ്റിങിനിടെ ആണ് ദേശീയ-സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങൾ ഭിന്നാഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്.

ആദിവാസി കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നുവെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍; ഇല്ലെന്ന് സംസ്ഥാന  കമ്മീഷന്‍

കേരളത്തിൽ ആദിവാസി കുട്ടികളെ നിർബന്ധിച്ച് മതം മാറ്റുന്നുവെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ. എന്നാല്‍ ഇത്തരം പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ മറുപടി നല്‍കി.

വയനാട് കൽപറ്റയിൽ നടന്ന ബാലാവകാശ കമ്മീഷൻ സിറ്റിങിനിടെ ആണ് ദേശീയ-സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങൾ ഭിന്നാഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്. കൽപ്പറ്റയിൽ നടന്ന ബാലാവകാശ കമ്മീഷൻ സിറ്റിങിന് ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് സംസ്ഥാന - ദേശീയ ബാലാവകാശ കമ്മീഷൻ അംഗങ്ങൾ തമ്മിലുള്ള ഭിന്നാഭിപ്രായങ്ങൾ പരസ്യമായത്.

കേരളത്തിൽ ആദിവാസി കട്ടികളെ നിർബന്ധിച്ച് മതം മാറ്റുന്നതായുള്ള പരാതികളുണ്ടെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ അംഗം ആര്‍.ജി ആനന്ദ് പറഞ്ഞു. കമ്മീഷൻ സിറ്റിങിൽ മതപരിവർത്തനത്തെ സംബന്ധിച്ച ആറ് പരാതികൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ സിറ്റിങ് അവസാനിക്കാനിരിക്കെ ഒരു സംഘം ആളുകൾ എത്തി നൽകിയ പരാതി കെട്ടിച്ചമച്ചതാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ സുരേഷ് തിരുത്തി. കേരളത്തിലെ സാഹചര്യത്തിൽ പരാതി വിശ്വാസനീയമല്ലെന്നും പി സുരേഷ് പറഞ്ഞു. ഇത്തരം പരാതികൾ ഇതുവരെ സംസ്ഥാന ബാലാവകാശ കമ്മീഷന് ലഭിച്ചിട്ടില്ലെന്നും പരാതിക്കാർ ഇതുവരെ സംസ്ഥാനത്ത് ഇങ്ങനെ പരാതി ഉന്നയിച്ചിട്ടില്ലെന്നും സുരേഷ് കൂട്ടിച്ചേർത്തു. കമ്മീഷൻ സിറ്റിങ് ഉദ്ദേശത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കുറ്റപ്പെടുത്തി.