LiveTV

Live

Kerala

കാലിത്തീറ്റ വില കുതിക്കുന്നു; ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍

ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 300 രൂപ വര്‍ദ്ധിച്ച് 1200 രൂപയിലെത്തി.

കാലിത്തീറ്റ വില കുതിക്കുന്നു; ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍

സംസ്ഥാനത്ത് കാലിത്തീറ്റ വിലയില്‍ വന്‍ വര്‍ദ്ധനവ്. ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 300 രൂപ വര്‍ദ്ധിച്ച് 1200 രൂപയിലെത്തി. തമിഴ്നാട്ടില്‍ മഴ കുറഞ്ഞതാണ് തിരിച്ചടിയായത്. ദുരിതത്തിലായ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

ക്ഷീരകര്‍ഷകനായ കങ്ങഴ സ്വദേശി അസീസിന് 20 പശുക്കളുണ്ട്. എന്നാല്‍ ഏതാനും മാസങ്ങളായി ഈ പശുക്കള്‍ക്ക് നല്കാനുള്ള കാലിത്തീറ്റ വാങ്ങാന്‍ അസീസ് നട്ടം തിരിയുകയാണ്. അടിക്കടിയുണ്ടായ വിലക്കയറ്റം കുറച്ചൊന്നുമല്ല ഈ ക്ഷീര കര്‍ഷകനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ജനുവരിയില്‍ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 900 രൂപയായിരുന്നു വില. ഇപ്പോള്‍ 1200 എത്തിനില്‍ക്കുന്നു. കാലിത്തീറ്റയ്ക്ക് വില കുതിച്ച് കയറിയിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

ഒരു ലിറ്റര്‍ പാലിന് നിലവില്‍ 25 മുതല്‍ 35 രൂപ വരെയാണ് ലഭിക്കുന്നത്. ഇതും കര്‍ഷകരെ നട്ടം തിരിക്കുന്നു. സ്വകാര്യ കമ്പനികള്‍ക്കൊപ്പം കേരള ഫീഡ്സും മില്‍മയും വില വര്‍ദ്ധിപ്പിച്ചാല്‍ ക്ഷീരകര്‍ഷകര്‍ വലിയ ദുരിതത്തിലാകും.