LiveTV

Live

Kerala

കാലിത്തീറ്റ പശുക്കളുടെ പ്രതിരോധ ശേഷിയെയും പ്രത്യുല്‍പ്പാദനത്തെയും ബാധിക്കുന്നതായി ആശങ്ക

കാലിത്തീറ്റയുടെ വില കുത്തനെ കൂട്ടിയതോടെ പരിപാലനച്ചെലവ് കൂടിയതും വയനാട്ടിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി

 കാലിത്തീറ്റ പശുക്കളുടെ പ്രതിരോധ ശേഷിയെയും പ്രത്യുല്‍പ്പാദനത്തെയും  ബാധിക്കുന്നതായി ആശങ്ക

കാലിത്തീറ്റ നല്‍കുന്നതിലൂടെ പശുക്കളുടെ പ്രതിരോധ ശേഷി കുറയുന്നതായും പ്രത്യുല്‍പ്പാദനത്തെ ബാധിക്കുന്നതായും ക്ഷീര കര്‍ഷകര്‍ക്ക് ആശങ്ക. കാലിത്തീറ്റയുടെ വില കുത്തനെ കൂട്ടിയതോടെ പരിപാലനച്ചെലവ് കൂടിയതും വയനാട്ടിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പ്രളയകാലത്ത് കാര്‍ഷിക മേഖല ഒന്നാകെ തകര്‍ന്നെങ്കിലും ക്ഷീര കര്‍ഷകര്‍ മാത്രമാണ് പിടിച്ച് നിന്നത് . എന്നാല്‍ വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ ഇന്ന് വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. സ്ഥിരമായി കാലിത്തീറ്റ നല്‍കുന്ന പശുക്കളുടെ പ്രതിരോധ ശേഷി കുറഞ്ഞ് രോഗങ്ങള്‍ കൂടുന്നതായാണ് കര്‍ഷകര്‍ പറയുന്നത്.

കാലിത്തീറ്റയിലടങ്ങിയ യൂറിയ പോലുള്ള ലവണങ്ങള്‍ അകിടുവീക്കത്തിന് കാരണമാകുന്നതായും പശുക്കളുടെ പ്രത്യുല്‍പ്പാദന ശേഷിയെ ഇത് കാര്യമായി ബാധിക്കുന്നതായും ക്ഷീര കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. അടുത്തിടെ കാലിത്തീറ്റ വില കുത്തനെ കൂട്ടിയപ്പോഴും അതിനനുസരിച്ച് പാലിന് വില ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. പരിപാലനച്ചെലവ് കൂടിയതോടെ ഈ മേഖലയില്‍ നിന്ന് കര്‍ഷകര്‍ പിന്‍തിരിയാനും നിര്‍ബന്ധിതരാകും.