LiveTV

Live

Kerala

പരാതിയുമായി മുന്നോട്ട് പോകും; സി.പി.എം പിന്തുണയുണ്ടെന്ന് കുത്തേറ്റ അഖിലിന്‍റെ പിതാവ്

താനും കുടുംബവും ഇപ്പോഴും കമ്യൂണിസ്റ്റുകാരാണ്. ആരും ഒത്തുതീർപ്പിനായി സമീപിച്ചിട്ടില്ലെന്നും ചന്ദ്രൻ

പരാതിയുമായി മുന്നോട്ട് പോകും; സി.പി.എം പിന്തുണയുണ്ടെന്ന് കുത്തേറ്റ അഖിലിന്‍റെ പിതാവ്

പരാതിയുമായി മുന്നോട്ടുപോകുമെന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കുത്തേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിന്‍റെ പിതാവ് ചന്ദ്രന്‍ പറഞ്ഞു. കേസുമായി ഏതറ്റം വരെയും പോകും. നിയമ നടപടിയുമായി മുന്നോട്ട് പോകാൻ സി.പി.എം പിന്തുണ അറിയിച്ചിട്ടുണ്ട്. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുൻ എം.എൽ.എ വി ശിവൻകുട്ടി എന്നിവർ അശുപത്രിയിൽ എത്തി പിന്തുണ അറിയിച്ചിട്ടുണ്ട്. താനും കുടുംബവും ഇപ്പോഴും കമ്യൂണിസ്റ്റുകാരാണ്. ആരും ഒത്തുതീർപ്പിനായി സമീപിച്ചിട്ടില്ലെന്നും ചന്ദ്രൻ വ്യക്തമാക്കി.

Also read: യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം പ്രത്യേക സംഘം അന്വേഷിക്കും

Also read: ഹൃദയം നുറുങ്ങുന്നു, ശിരസ്സ് പാതാളത്തോളം താഴുന്നു: എസ്.എഫ്.ഐക്കെതിരെ സ്പീക്കര്‍

അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ അഖിൽ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ആന്തരിക രക്തസ്രാവത്തെ തുടർന്നായിരുന്നു ശസ്ത്രക്രിയ. അഖിലിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.