LiveTV

Live

Kerala

തുരത്താന്‍ശ്രമിച്ച വനംവകുപ്പിന്റെ ജീപ്പ് കുത്തിമറിച്ച് കാട്ടാന

സംഭവത്തില്‍ ചെതലയം റേഞ്ചിലെ ഫോറസ്റ്റ് ഓഫിസര്‍ കെ.കെ.ചന്ദ്രന്‍ (32), ജീപ്പ് ഡ്രൈവര്‍ മാനുവല്‍ പുത്തന്‍പുര (44), വാച്ചര്‍ രാജേഷ് (36 ) എന്നിവര്‍ക്ക് പരുക്കേറ്റു...

തുരത്താന്‍ശ്രമിച്ച വനംവകുപ്പിന്റെ ജീപ്പ് കുത്തിമറിച്ച് കാട്ടാന

വയനാട് പനമരത്തിനടുത്ത് നീര്‍വാരത്ത് ഫോറസ്റ്റ് ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. നീര്‍വാരം അമ്മാനിപ്പാലം ജനവാസ മേഖലയിലാണ് കാട്ടു കൊമ്പന്‍ അക്രമാസക്തനായത്. ഫോറസ്റ്റ് ജീപ്പിന് നേരെ പാഞ്ഞടുത്ത കൊമ്പന്‍ വാഹനം മറിച്ചിടാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

വയനാട് പനമരത്തിനടുത്ത് നീര്‍വാരത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്ക് പരിക്ക്. ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചെതലയം റേഞ്ചിലെ ഫോറസ്റ്റ് ഓഫിസര്‍ കെ.കെ.ചന്ദ്രന്‍ (32), ജീപ്പ് ഡ്രൈവര്‍ മാനുവല്‍ പുത്തന്‍പുര (44), വാച്ചര്‍ രാജേഷ് (36 ) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വനം വകുപ്പിന്റെ ജീപ്പും കാട്ടാന തകര്‍ത്തു.

രണ്ട് കാട്ടാനകളെ സ്ഥലത്തുനിന്നും ഉച്ചയ്ക്ക് 12 മണിയോടെ തുരത്തുന്നതിനിടെയാണു സംഭവം. നീര്‍വാരം അമ്മാനിപ്പാലം ജനവാസ മേഖലയിലാണ് കാട്ടു കൊമ്പന്‍ അക്രമാസക്തനായത്. ഫോറസ്റ്റ് ജീപ്പിന് നേരെ പാഞ്ഞടുത്ത കൊമ്പന്‍ വാഹനം മറിച്ചിടാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിലുള്ളവര്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണു പരുക്കേറ്റത്.