LiveTV

Live

Kerala

യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് ഓഫീസ് അടച്ചുപൂട്ടി

കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ഒരു വിദ്യാര്‍ഥിക്ക് കുത്തേല്‍ക്കുകയും ചെയ്തതോടെയാണ് നടപടി.

യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് ഓഫീസ് അടച്ചുപൂട്ടി

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് ഓഫീസ് അടച്ചുപൂട്ടി. തിങ്കളാഴ്ച കമ്മിറ്റി പിരിച്ചുവിടുമെന്നും എസ്.എഫ്.ഐ ജില്ലാ നേതൃത്വം. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ ജില്ലാ നേതൃത്വം ചര്‍ച്ചക്ക് വിളിക്കുകയും ചെയ്തിട്ടുണ്ട്.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ഒരു വിദ്യാര്‍ഥിക്ക് കുത്തേല്‍ക്കുകയും ചെയ്തതോടെയാണ് നടപടി. ഉച്ചയ്ക്ക് 12 മണിയോടെയാണ് കോളജില്‍ സംഘര്‍ഷം തുടങ്ങിയത്. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Also read: യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ സംഘടനയുടെ പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധിച്ചതോടെ കോളജില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാവുകയായിരുന്നു. രണ്ടു മണിക്കൂറോളം കാമ്പസിനെ മുള്‍മുനയില്‍ നിര്‍ത്തിയ സംഘര്‍ഷാവസ്ഥയ്ക്കൊടുവിലാണ് കോളജ് അധികൃതര്‍ ഇടപെട്ടത്.