LiveTV

Live

Kerala

യൂനിവേഴ്സിറ്റി കോളജിലെ ആക്രമണം വ്യക്തിപരമെന്ന് സച്ചിന്‍ ദേവ്

സംഭവത്തില്‍ എസ്.എഫ്.ഐയുടെ പ്രവർത്തകർക്ക് ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും

യൂനിവേഴ്സിറ്റി കോളജിലെ ആക്രമണം വ്യക്തിപരമെന്ന് സച്ചിന്‍ ദേവ്

യൂണിവേഴ്സിറ്റി കോളജിലെ ആക്രമണം വ്യക്തിപരമായ വിഷയമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. സംഭവത്തില്‍ എസ്.എഫ്.ഐയുടെ പ്രവർത്തകർക്ക് ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. നാളെ അവർ എസ്.എഫ്.ഐയുടെ ഭാഗമായിട്ട് ഉണ്ടാകില്ല. പൊലീസ് സംഭവത്തിൽ കർശന നടപടിയെടുക്കണം. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സച്ചിന്‍ പറഞ്ഞു.

യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു
Also Read

യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് ഓഫീസ് അടച്ചുപൂട്ടി
Also Read

യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് ഓഫീസ് അടച്ചുപൂട്ടി

അതേസമയം യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തില്‍ പുതുമയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. കാലാകാലങ്ങളായി ഉണ്ടാവുന്നതാണ് യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം. നിയമത്തിന്‍റെ നൂലാമാലകൾ ഉള്ളതു കൊണ്ടാണ് ശിക്ഷ നടപടികൾ നീണ്ടുപോവുന്നതെന്നും കാനം പറഞ്ഞു.