LiveTV

Live

Kerala

നേരത്തെയും അഖിലിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രണണമുണ്ടായെന്ന് പിതാവ്

വീണ്ടും ആക്രമിക്കപ്പെടാൻ സാധ്യത ഉണ്ടായാതായി അഖിൽ പറഞ്ഞിരുന്നുവെന്നും ചന്ദ്രന്‍ പറഞ്ഞു.

നേരത്തെയും അഖിലിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രണണമുണ്ടായെന്ന് പിതാവ്

ഒരു വർഷം മുമ്പ് അഖിലിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രണണമുണ്ടായെന്ന് അച്ഛന്‍ ചന്ദ്രന്‍. അന്ന് സി.പി.എം ജില്ല സെക്രട്ടറി ഉൾപ്പടെയുള്ളവർ പ്രശ്ന പരിഹാരത്തിനായി സമീപിച്ചു. വീണ്ടും ആക്രമിക്കപ്പെടാൻ സാധ്യത ഉണ്ടായാതായി അഖിൽ പറഞ്ഞിരുന്നുവെന്നും ചന്ദ്രന്‍ പറഞ്ഞു.

Also read: യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോഴാണ് അഖിലിന് കുത്തേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ സംഘടനയുടെ പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധിച്ചതോടെ കോളജില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി. രണ്ടു മണിക്കൂറോളം കാമ്പസിനെ മുള്‍മുനയില്‍ നിര്‍ത്തിയ സംഘര്‍ഷാവസ്ഥയ്ക്കൊടുവിലാണ് കോളജ് അധികൃതര്‍ ഇടപെട്ടത്.