LiveTV

Live

Kerala

കക്കയം വനത്തില്‍ കയറുന്നതിനും വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനും ആദിവാസികള്‍ക്ക് വിലക്ക്

തേന്‍ എടുക്കുകയോ ഈറ്റ വെട്ടുകയോ ചെയ്യരുതെന്നാണ് വനം വകുപ്പ് നിര്‍ദേശിച്ചത്.

കക്കയം വനത്തില്‍ കയറുന്നതിനും വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനും ആദിവാസികള്‍ക്ക് വിലക്ക്

കോഴിക്കോട് കക്കയം ഫോറസ്റ്റ് ഡിവിഷന്‍ പരിധിയില്‍ വനത്തില്‍ കയറുന്നതിനും വന വിഭവങ്ങള്‍ ശേഖരിക്കുന്നതിനും ആദിവാസികള്‍ക്ക് വിലക്ക്. തേന്‍ എടുക്കുകയോ ഈറ്റ വെട്ടുകയോ ചെയ്യരുതെന്നാണ് വനം വകുപ്പ് നിര്‍ദേശിച്ചത്. കൂരാച്ചുണ്ട് പഞ്ചായത്ത് വഴി സര്‍ക്കാരിനെ സമീപിക്കാനാണ് അമ്പലക്കുന്ന് ആദിവാസി ഊരുകൂട്ടത്തിന്‍റെ തീരുമാനം. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

കോഴിക്കോട് വനം ഡിവിഷനിലെ പെരുവണ്ണാമുഴി റേഞ്ചിലുള്ള കക്കയം ഫോറസ്റ്റ് പരിധിയിലാണ് അമ്പലക്കുന്ന് ആദിവാസി കോളനി. കാട്ടില്‍ നിന്ന് കായ് കനികള്‍ ശേഖരിച്ചും തേനും വിറകും ഈറ്റയുമൊക്കെ വെട്ടിയും ജീവിക്കുന്നവരാണ് ഇവിടുള്ളത്. കൂടുതല്‍ പേര്‍ക്കും മറ്റ് പണികളൊന്നും അറിയില്ലതാനും.

എന്തുകൊണ്ടാണ് നിയന്ത്രണമെന്ന് ആദിവാസികളോട് പറഞ്ഞിട്ടുമില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരോട് കാര്യം തിരക്കിയപ്പോള്‍ ഒന്നുമറിയില്ലെന്ന മറുപടിയാണ് ഞങ്ങള്‍ക്ക് കിട്ടിയത്.