LiveTV

Live

Kerala

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിക്കായി 9 വര്‍ഷമായി കാത്തിരിക്കുകയാണ് 249 കായിക താരങ്ങള്‍

സ്പോര്‍ട്സ് ക്വാട്ട വഴിയുള്ള നിയമനം പുനരാരംഭിക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിക്കായി 9 വര്‍ഷമായി കാത്തിരിക്കുകയാണ് 249 കായിക താരങ്ങള്‍

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിക്കായി ഒമ്പത് വര്‍ഷമായി കാത്തിരിക്കുകയാണ് 249 കായിക താരങ്ങള്‍. സ്പോര്‍ട്സ് ക്വാട്ട വഴിയുള്ള നിയമനം പുനരാരംഭിക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് താരങ്ങള്‍ കായികമന്ത്രിക്ക് നിവേദനം നല്‍കി.

സ്പോര്‍ട്സിലൂടെ കേരളത്തിന്‍റെ അഭിമാനം കാത്ത താരങ്ങള്‍ ഇപ്പോള്‍ ഒരു ജോലിക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയിലാണ്. പലരുടെയും കായികജീവിതവും വഴിമുട്ടി. കായിക താരങ്ങള്‍ക്ക് ഓരോ വര്‍ഷവും 50 സീറ്റാണ് സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. എന്നാല്‍ 2010ന് ശേഷം ഇതുവരെ നിയമനം നടന്നിട്ടില്ല.

നിരവധി തവണ പരാതിപ്പെട്ടപ്പോള്‍ ഫെബ്രുവരിയില്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ട് മാസത്തിനകം നടപടിയുണ്ടാകുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ ഒന്നുമായിട്ടില്ല. എത്രയും വേഗം നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ് ഇവര്‍.