LiveTV

Live

Kerala

ഏഴു വര്‍ഷമായി തുറക്കാതെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി നിര്‍മ്മിച്ച പ്രീ-മെട്രിക് ഹോസ്റ്റല്‍

കുട്ടികള്‍ കുറവാണെന്ന് പറഞ്ഞാണ് സ്ഥാപനം അടച്ച് പൂട്ടിയത്

ഏഴു വര്‍ഷമായി തുറക്കാതെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി നിര്‍മ്മിച്ച പ്രീ-മെട്രിക് ഹോസ്റ്റല്‍

പാലക്കാട് പട്ടാമ്പിയില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി നിര്‍മ്മിച്ച പ്രീ-മെട്രിക് ഹോസ്റ്റല്‍ ഏഴു വര്‍ഷമായി പൂട്ടികിടക്കുന്നു. ഹോസ്റ്റല്‍ പുനരാരംഭിക്കുകയോ മറ്റ് സംരംഭങ്ങള്‍ തുടങ്ങുകയോ ചെയ്യാത്തതിനാല്‍ കെട്ടിടം നശിക്കുകയാണ്. പട്ടികജാതി വിദ്യര്‍ഥികള്‍ക്കായാണ് പട്ടാമ്പിയില്‍ പ്രീ മെട്രിക് ഹോസ്റ്റല്‍ സ്ഥാപിച്ചത്. കുട്ടികള്‍ കുറവാണെന്ന് പറഞ്ഞാണ് സ്ഥാപനം അടച്ച് പൂട്ടിയത്.

ഐ.ടി.ഐയോ, സ്റ്റീല്‍ പാര്‍ക്കോ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും പുതിയ പദ്ധതികളൊന്നും വന്നില്ല. ഏഴ് വര്‍ഷമായി അടഞ്ഞ് കിടക്കുന്നതിനാല്‍ കെട്ടിടങ്ങള്‍ നശിച്ച് തുടങ്ങി. കൂടാതെ അനാഥമായി കിടക്കുന്ന കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രവുമായി മാറികഴിഞ്ഞു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റല്‍ പുനരാരംഭിക്കണമെന്നാണ് ദലിത് സംഘടനകളുടെ ആവശ്യം. പട്ടികജാതി വകുപ്പിന് കീഴിലുള്ള കെട്ടിടമാണ് കാട് മൂടി നശിക്കുന്നത്.