LiveTV

Live

Kerala

പ്ലാവില കാട്ടിയാല്‍ പോകുന്ന ആട്ടിന്‍കുട്ടികളെ പോലെ.. കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി

വലിയ തോതില്‍ ജയിക്കുമ്പോള്‍ മാത്രമല്ല, പ്രതിസന്ധി ഉണ്ടാകുമ്പോഴും നേതൃത്വം കൊടുക്കുകയല്ലേ വേണ്ടതെന്ന്..

പ്ലാവില കാട്ടിയാല്‍ പോകുന്ന ആട്ടിന്‍കുട്ടികളെ പോലെ.. കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി

എ.ഐ.സി.സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചും കര്‍ണ്ണാടകയിലെ കോണ്‍ഗ്രസിനെ പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ തോതില്‍ ജയിക്കുമ്പോള്‍ മാത്രമല്ല, പ്രതിസന്ധി ഉണ്ടാകുമ്പോഴും നേതൃത്വം കൊടുക്കുകയല്ലേ വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്ലാവില കാട്ടിയാല്‍ പോകുന്ന ആട്ടിന്‍കുട്ടികളെ പോലെയാണ് കോണ്‍ഗ്രസുകാരെന്നും പിണറായി പരിഹസിച്ചു. തെരഞ്ഞെടുപ്പില്‍‌ കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ ഇപ്പോള്‍ സഹതപിക്കുകയും ലജ്ജിക്കുകയും ചെയ്യുന്നുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ കോണ്‍ഗ്രസിനുണ്ടാകുന്ന അപചയത്തില്‍ സഹതാപമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പിക്ക് ആളെ കൂട്ടുന്നവരാണ് കോണ്‍ഗ്രസെന്ന് പറഞ്ഞ മുഖ്യമന്ത്രി, കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയെ പരിഹസിച്ചു. എ.കെ.ജി ഹാളില്‍ നടക്കുന്ന പി.എസ്.സി എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.