LiveTV

Live

Kerala

ജയിലുകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം: കേസുകള്‍ ക്രൈംബ്രാഞ്ചിന് 

ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല.

ജയിലുകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം: കേസുകള്‍ ക്രൈംബ്രാഞ്ചിന് 

സംസ്ഥാനത്തെ ജയിലുകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല. 21 കേസുകളാണ് ക്രൈംബ്രാഞ്ചിന് വിട്ടത് .

തൃശൂർ വിയ്യൂരിലും കണ്ണൂർ സെൻട്രൽ ജയിലിലും നടത്തിയ മിന്നല്‍ പരിശോധനയില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ പിടികൂടിയിരുന്നു. ലഹരി വസ്തുക്കളും പിടികൂടി. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ നിന്ന് ഉള്‍പ്പെടെയാണ് ഫോണുകള്‍ പിടികൂടിയത്.