LiveTV

Live

Kerala

മരട് ഫ്‌ളാറ്റ് ധൃതിപിടിച്ച് പൊളിക്കില്ലെന്ന് എ.സി മൊയ്തീന്‍

കിടപ്പാടം നഷ്ടപ്പെടുന്ന ഫ്‌ളാറ്റുടമകളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി

മരട് ഫ്‌ളാറ്റ് ധൃതിപിടിച്ച് പൊളിക്കില്ലെന്ന് എ.സി മൊയ്തീന്‍

കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ ധൃതി പിടിച്ച് പൊളിക്കില്ലെന്ന് തദ്ദേശവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. ഫ്‌ളാറ്റുടമകളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരായ പുനഃപരിശോധന ഹരജി സുപ്രീംകോടതി തളളിയതോടെ തിരുത്തല്‍ ഹരജി നല്‍കാന്‍ ഫ്‌ളാറ്റുടമകള്‍ തീരുമാനിച്ചു.

പുനപ്പരിശോധന ഹരജിയും തളളി; ഇനി എന്തുചെയ്യുമെന്ന ആശങ്കയില്‍ മരട് ഫ്ലാറ്റിലെ താമസക്കാര്‍
Also Read

പുനപ്പരിശോധന ഹരജിയും തളളി; ഇനി എന്തുചെയ്യുമെന്ന ആശങ്കയില്‍ മരട് ഫ്ലാറ്റിലെ താമസക്കാര്‍

മരട് ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രിം കോടതി നിലപാട് കടുപ്പിച്ചതോടെ  ഫ്ലാറ്റുടമകള്‍ ആശങ്കയില്‍
Also Read

മരട് ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രിം കോടതി നിലപാട് കടുപ്പിച്ചതോടെ ഫ്ലാറ്റുടമകള്‍ ആശങ്കയില്‍

മരട് നഗരസഭയില്‍ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയ അഞ്ച് ഫ്‌ളാറ്റുകളാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിച്ച് മാറ്റേണ്ടത്. തിരുത്തല്‍ ഹരജിയിലൂടെ അനുകൂലവിധിക്കുള്ള സാധ്യത കുറവാണെങ്കിലും നിയമപരമായ എല്ലാ സാധ്യതകളും തേടാനാണ് ഫ്‌ളാറ്റുടമകളുടെ തീരുമാനം.

അതേസമയം ഫ്‌ളാറ്റ് പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം പഠിച്ച ശേഷം മാത്രമേ ഉചിതമായ നടപടി സ്വീകരിക്കൂ എന്നും കിടപ്പാടം നഷ്ടപ്പെടുന്ന ഫ്‌ളാറ്റുടമകളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും തദ്ദേശ മന്ത്രി എ.സി മൊയ്ദീന്‍ വ്യക്തമാക്കി.

ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നിവയാണ് മരടിലെ പൊളിച്ച് മാറ്റേണ്ട ഫ്‌ളാറ്റുകള്‍. പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട അഞ്ച് ഫ്‌ളാറ്റുകളിലായി അഞ്ഞൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഉടമകള്‍ക്ക് അനുകൂലമായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ കേരള തീരദേശപരിപാലന അതോറിട്ടി നല്‍കിയ അപ്പീലിലാണ് മേയ് എട്ടിന് സുപ്രീംകോടതി വിധി പറഞ്ഞത്.