LiveTV

Live

Kerala

കോട്ടയത്ത് സയന്‍സ് സിറ്റി നിര്‍മ്മാണം പുനരാരംഭിച്ചു

നൂറ് കോടി മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന പദ്ധതി കാട് കയറി നശിക്കുന്നത് മീഡിവണ്ണാണ് പുറത്ത് കൊണ്ടുവന്നത്

കോട്ടയത്ത് സയന്‍സ് സിറ്റി നിര്‍മ്മാണം പുനരാരംഭിച്ചു

നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച സയന്‍സ് സിറ്റിക്ക് പുതുജീവന്‍. പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ആദ്യഘട്ടം മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാകും. വിദഗ്ധ സംഘവും എം.പിമാരും എം.എല്‍.എയും പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. നൂറ് കോടി മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന പദ്ധതി കാട് കയറി നശിക്കുന്നത് മീഡിവണ്ണാണ് പുറത്ത് കൊണ്ടുവന്നത്.

Also read: 100 കോടിയുടെ സയന്‍സ് സിറ്റി നിര്‍മ്മാണം നിലച്ചു; കെട്ടിടങ്ങള്‍ കാടുകയറി നശിക്കുന്നു

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സയന്‍സിറ്റി എന്ന ലക്ഷ്യം വെച്ചാണ് കോട്ടയം കുറവിലങ്ങാട് നാല് വര്‍ഷം മുന്‍പ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ ചില മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് നിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. ആദ്യഘട്ടത്തില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ കാട് കയറി നശിച്ച് തുടങ്ങിയതോടെയാണ് മീഡിയവണ്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മ്മാണം അടിയന്തരമായി പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കെട്ടിടങ്ങളുടെ പണികള്‍ 70 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. ആയതിനാല്‍ 3 മാസത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാകും. ഒരു വര്‍ഷത്തിനുള്ളില്‍ സയന്‍സിറ്റി തുറന്ന് നല്കാനാണ് ലക്ഷ്യമിടുന്നത്. ശാസ്ത്രപഠനം ഗവേഷണം മ്യൂസിയം എന്നിങ്ങനെ പുതുതലമുറയ്ക്ക് ഗുണകരമാകുന്ന രീതിയില്‍ 100 കോടി മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.