LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുടമകൾ തിരുത്തൽ ഹരജി നൽകും

മരട് നഗരസഭയിൽ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയ അഞ്ച് ഫ്ളാറ്റുകളാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിച്ച് മാറ്റേണ്ടത്

മരടിലെ ഫ്ലാറ്റുടമകൾ തിരുത്തൽ ഹരജി നൽകും

കൊച്ചി മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരായ പുനപരിശോധന ഹരജി സുപ്രീംകോടതി തളളിയതോടെ ഫ്ലാറ്റുടമകൾ തിരുത്തൽ ഹരജി നൽകും. സംസ്ഥാന സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് ഫ്ലാറ്റുടമകളുടെ ആവശ്യം. അല്ലാത്തപക്ഷം സമ്പാദ്യത്തിന്‍റെ മുക്കാല്‍ ഭാഗവും ചെലവഴിച്ച് വാങ്ങിയ ഫ്ലാറ്റുകള്‍ ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയിലാണ് ഇവര്‍. മരട് നഗരസഭയിൽ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയ അഞ്ച് ഫ്ളാറ്റുകളാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിച്ച് മാറ്റേണ്ടത്.

തിരുത്തൽ ഹരജിയിലൂടെ അനുകൂലവിധിക്കുള്ള സാധ്യത കുറവാണെങ്കിലും നിയമപരമായ എല്ലാ സാധ്യതകളും തേടാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്‌ത്ത്, ജയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്‍റ്, ആൽഫ വെഞ്ച്വേഴ്സ് എന്നിവയാണ് മരടിലെ പൊളിച്ച് മാറ്റേണ്ട ഫ്ലാറ്റുകൾ. പൊളിച്ച് മാറ്റാൻ ഉത്തരവിട്ട അഞ്ച് ഫ്ലാറ്റുകളിലായി അഞ്ഞൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഉടമകൾക്ക് അനുകൂലമായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കേരള തീരദേശപരിപാലന അതോറിട്ടി നൽകിയ അപ്പീലിലാണ് മേയ് എട്ടിന് സുപ്രീംകോടതി വിധി പറഞ്ഞത്.