LiveTV

Live

Kerala

സംസ്ഥാന പുനർനിർമാണത്തിന് പണം കണ്ടെത്താന്‍ വികസന സംഗമം

തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സംഗമത്തില്‍ ലോകബാങ്ക് അടക്കം 15 ഓളം സ്ഥാപനങ്ങള്‍ പങ്കെടുക്കും

സംസ്ഥാന പുനർനിർമാണത്തിന് പണം കണ്ടെത്താന്‍  വികസന സംഗമം

സംസ്ഥാന പുനർനിർമാണത്തിന് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ വികസന സംഗമം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സംഗമത്തില്‍ ലോകബാങ്ക് അടക്കം 15 ഓളം സ്ഥാപനങ്ങള്‍ പങ്കെടുക്കും. പുനർ നിർമ്മാണത്തിന് ലഭിക്കുന്ന സഹായം അപര്യാപ്തമായതിനാലാണ് വികസന സംഗമം സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറ‌ഞ്ഞു.

സംസ്ഥാന പുനര്‍നിര്‍മ്മാണത്തിനായി ലോകബാങ്കിന്‍രെ വായ്പയില്‍ ആദ്യ ഗഡുവായി 1726 കോടിയും ജര്‍മ്മന്‍ ബാങ്കിന്‍റെ 1400 കോടിയും ലഭിക്കും. എന്നാല്‍ 31000 കോടി രൂപയാണ് പുനര്‍നിര്‍മ്മാണത്തിന് വേണ്ടി കണക്കായിട്ടുള്ളത് ബാക്കി പണവും സാങ്കേതിക സഹായവും കണ്ടെത്താന്‍‍ വേണ്ടിയാണ് ഈ മാസം 15ന് തിരുവനന്തപുരത്ത് വികസന സംഗമം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകബാങ്ക്, എ.ഡി.ബി, ജെയ്ക്ക തുടങ്ങിയ സ്ഥാപനങ്ങള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.

നേരത്തെയെല്ലാം സംസ്ഥാനത്തെ അവഗണിച്ചിട്ടുള്ള കേന്ദ്രത്തില്‍ നിന്ന് ഇത്തവണ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവെച്ചു. യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രസന്‍റ് ആദ്യ ഗഡുവിനായി 20 കോടി രൂപ സാമ്പത്തിക സഹായം നല്‍കിയെന്നും തുടര്‍ന്നും സഹായങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.