LiveTV

Live

Kerala

മലപ്പുറത്ത് ഹോംനഴ്‌സ് കൊല്ലപ്പെട്ട സംഭവം: പ്രതി പിടിയിൽ

വെട്ടിച്ചിറ പുന്നത്തല സ്വദേശി കരിങ്കപ്പാറ അബ്ദുല്‍ സലാമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മലപ്പുറത്ത് ഹോംനഴ്‌സ് കൊല്ലപ്പെട്ട സംഭവം: പ്രതി പിടിയിൽ

മലപ്പുറം വളാഞ്ചേരിയില്‍ ഹോംനഴ്‌സ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. വെട്ടിച്ചിറ പുന്നത്തല സ്വദേശി കരിങ്കപ്പാറ അബ്ദുല്‍ സലാമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷണത്തിനിടെയാണ് കൊലപാതകമെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൂന്തറ സൂഫി മന്‍സിലിൽ നഫീസത്തിനെ വാടക ക്വാര്‍ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.