LiveTV

Live

Kerala

എല്ലു പൊടിയുന്ന രോഗമുള്ള വത്സലയും പാന്‍ക്രിയാസ് രോഗിയായ ഓമനക്കുട്ടനും; സുമനസുകളുടെ കനിവ് കാത്ത് ഒരു കുടുംബം

എല്ലു പൊടിയുന്ന രോഗമുള്ള വത്സലയും പാന്‍ക്രിയാസ് രോഗിയായ ഓമനക്കുട്ടനും ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നത്

എല്ലു പൊടിയുന്ന രോഗമുള്ള വത്സലയും പാന്‍ക്രിയാസ് രോഗിയായ ഓമനക്കുട്ടനും; സുമനസുകളുടെ കനിവ് കാത്ത് ഒരു കുടുംബം

കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയായ വത്സലയും ഭര്‍ത്താവ് ഓമനക്കുട്ടനും രോഗങ്ങള്‍ മൂലം നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടുകയാണ്. എല്ലുപൊടിയുന്ന രോഗമുള്ള വത്സലയും പാന്‍ക്രിയാസ് രോഗിയായ ഓമനക്കുട്ടനും ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് മടങ്ങിവരവെ വത്സലയൊന്ന് വീണു. പക്ഷെ ആ വീഴ്ച ദുരിതത്തിന്‍റെ വലിയ ഗര്‍ത്തത്തിലേക്കായിരുന്നു. എല്ല് പൊടിയുന്ന രോഗമാണ് വത്സലക്ക്.

വീഴ്ചക്ക് ശേഷം നിരവധി ശസ്ത്രക്രിയക്ക് വിധേയയാക്കി. പക്ഷേ കാലിലെ അണുബാധ വിട്ടുമാറുന്നില്ല. പാന്‍ക്രിയാസിലെ രോഗം മൂലം ഭര്‍ത്താവ് ഓമനക്കുട്ടനും ചികിത്സയിലാണ്. ജപ്തിയുടെ വക്കിലെത്തിയ വീട്ടില്‍ കണ്ണീരോടെ കഴിയുകയാണ് ഈ കുടുംബം. രണ്ട് മക്കളാണിവര്‍ക്ക് അവരുടെ പഠനത്തിനുള്ള ചെറിയതുക പോലും ഈ കുടുംബത്തിന് താങ്ങാനാകുന്നില്ല. മുന്നോട്ട് പോകണമെങ്കില്‍ സഹായം കൂടിയേ തീരൂ. ആ സഹായങ്ങള്‍ക്കായി കാത്തിരിക്കുകയാണ് നിസഹരായ ഈ കുടുംബം.