LiveTV

Live

Kerala

കാരുണ്യ ചികില്‍സ ഇൻഷുറൻസ് ആനുകൂല്യങ്ങള്‍ക്കുള്ള ബദൽ ക്രമീകരണത്തോട് ശ്രീചിത്ര സഹകരിക്കുന്നില്ല

ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ശ്രീചിത്ര അധികൃതര്‍ അറിയിച്ചു

 കാരുണ്യ ചികില്‍സ ഇൻഷുറൻസ് ആനുകൂല്യങ്ങള്‍ക്കുള്ള ബദൽ ക്രമീകരണത്തോട് ശ്രീചിത്ര സഹകരിക്കുന്നില്ല

കാരുണ്യ പദ്ധതി ബദൽ ക്രമീകരണത്തിലൂടെ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗികൾക്ക് ചികിത്സാ സഹായം ലഭിക്കില്ല. ബദൽ ക്രമീകരണത്തോട് ശ്രീചിത്ര സഹകരിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര അനുമതിയോടെയേ തീരുമാനമെടുക്കാനാകു എന്നും ചികിൽസ മുടങ്ങാതിരിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നുമാണ് ശ്രീചിത്രയുടെ വിശദീകരണം.

കാരുണ്യ ബെനവലന്റ് ഫണ്ട് നിർത്തിയെങ്കിലും അർഹതയുള്ള രോഗികൾക്ക് സഹായം നൽകാനാണ് ആരോഗ്യവകുപ്പ് ബദൽ ക്രമീകരണത്തിനായി ഉത്തരവിറക്കിയത്. ചികിൽസാ നിരക്കിൽ മാറ്റമുള്ളതിനാൽ പുതിയ ആരോഗ്യസുരക്ഷാ പദ്ധയിൽ ഉൾപ്പെടാത്ത ആര്‍.സി.സിയടക്കമുള്ള ആശുപത്രികളിലും ഉത്തരവ് നടപ്പാക്കാൻ ധാരണയായിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ബദൽ ക്രമീകരണം നടപ്പാക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമായിട്ടില്ല. ഇതോടെ സങ്കീർണമായ ശസ്ത്രക്രിയകൾക്കും വിദഗ്ധ ചികിൽസക്കുമായി എത്തുന്ന നിരവധി രോഗികൾക്ക് സഹായം ലഭിക്കാത്ത സ്ഥിതിയാണുണ്ടാവുന്നത്.

പുതിയ ആരോഗ്യ സുരക്ഷാ പദ്ധതിയോടും ബദൽ ക്രമീകരണത്തോടും ശ്രീ ചിത്ര സഹകരിക്കുന്നില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വാദം. കേന്ദ്ര അനുമതിയോടെയേ തീരുമാനമെടുക്കാനാവു എന്ന് ശ്രീചിത്ര ഇൻസ്റ്റിട്ട്യൂട്ടും വിശദീകരിക്കുന്നു. കേന്ദ്ര അനുമതി ലഭിച്ചാൽ ഉടൻ സഹകരിക്കുമെന്നും ചികിൽസാ മുടങ്ങാതിരിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ശ്രീചിത്രയിൽ ബദൽ ക്രമീകരണം നടപ്പാക്കുന്നതിൽ സംസ്ഥാനത്തിന് പരിമിതിയുണ്ടെന്ന് നേരത്തെ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. ആരോഗ്യ മന്ത്രി കെ. കെ ശൈലജയും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിരുന്നെങ്കിലും തീരുമാനം നീളുകയാണ്.

നെട്ടൂർ നോർത്തിൽ റെയിൽവേ ട്രാക്കിന് പടിഞ്ഞാറ് ഭാഗത്തായി കണിയാച്ചാൽ എന്ന സ്ഥലത്ത് ആൾ താമസമില്ലാത്ത ഭാഗത്തെ കുറ്റിക്കാടിനുള്ളിലെ ചതുപ്പു നിലത്തിൽ മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോട്ടിനായി കൊണ്ടുപോയി.